Month: January 2024
-
Kerala
വേവിച്ച കോഴിയിറച്ചി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാം; 500 വര്‍ഷമായി പിന്തുടരുന്ന ആചാരത്തിന് അനുമതി
കൊച്ചി: പിതൃഭവനത്തിനോടു ചേര്‍ന്നുള്ള സ്വകാര്യക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ കുടുംബത്തിന് അനുവാദം നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ടെന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇതും പരിശോധിച്ചതിന് ശേഷമാണ് കോടതി കോഴിയിറച്ചി സമര്‍പ്പണത്തിന് കുടുംബത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. നിയമം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടുത്തെ ആചാരങ്ങളിലുള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും കോടതി ചൂണ്ടിക്കാണിച്ചു. മൂന്ന് ദിവസമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കാറുള്ളത്. തിറ മഹോത്സവം എന്ന പേരില്‍ നടത്തുന്ന ഉത്സവം എല്ലാ വര്‍ഷവും നടത്താറുണ്ട്. 500 വര്‍ഷമായി പരമ്പരാഗതമായി കുടുംബം അനുഷ്ഠിച്ച് പോരുന്ന ആചാരമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കുടുംബത്തിലെ തന്നെ മുതിര്‍ന്ന അംഗമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഴി വീട്ടില്‍ വളര്‍ത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 25 പ്രകാരം വന്യമൃഗ സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് ഈ ആചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒയുടെ ഉത്തരവിനെതിരെ പരാതി നല്‍കിയത്. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍…
Read More » -
Kerala
മുടികെട്ടിവെച്ചത് ചോദ്യംചെയ്തത് സംഘര്‍ഷമായി; മഹാരാജാസ് കോളേജില്‍ കൂട്ടത്തല്ല്
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പ്രതിനിധിയും ബി.കോം. വിദ്യാര്‍ഥിയുമായ കെ. അഹമ്മദ് അഫാം, മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്, മ്യൂസിക് വിദ്യാര്‍ഥി ഡാനിഷ്, ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഭിജിത്ത് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പ്രതിനിധിയായി കെ.എസ്.യു. പാനലില്‍ ജയിച്ച കെ. അഹമ്മദ് അഫാമിനെയാണ് ആദ്യം ക്രൂരമായി മര്‍ദിച്ചത്. തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. പ്രതിനിധി പരാജയപ്പെട്ടതിലുള്ള വൈരാഗ്യമാണ് അടിക്കു പിന്നിലെന്നാണ് ആരോപണം. മുഖത്തും തലയ്ക്കുമാണ് അഹമ്മദ് അഫാമിന് പരിക്കേറ്റത്. അഹമ്മദ് അഫാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കഴിഞ്ഞാണ് കെ.എസ്.യു. പ്രവര്‍ത്തകരായ അബ്ദുള്‍ മാലിക്കിനെയും ഡാനിഷിനെയും അടിച്ചത്. പട്ടികക്കഷ്ണം കൊണ്ടും കല്ലുകൊണ്ടും ഇരുമ്പുവടികൊണ്ടുമായിരുന്നു ആക്രമണം. ഇരുവരുടെയും കൈകള്‍ക്കാണ് സാരമായി പരിക്കേറ്റത്. അബ്ദുള്‍ മാലിക്കിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട്…
Read More » -
India
മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേ തടഞ്ഞ് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അഡ്വക്കറ്റ് കമ്മിഷന് പരിശോധന നടത്താമെന്ന ഹൈക്കോടതി ഉത്തരവാണ് മരവിപ്പിച്ചത്. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഗ്യാന്‍വാപി മോസ്‌കില്‍ നടത്തിയതിനു സമാനമായ സര്‍വേ നടത്താന്‍ കഴിഞ്ഞ മാസമാണ് ഹൈക്കോടതി അനുമതി നല്‍കിയത്. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി സ്ഥിതിചെയ്യുന്നതെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. എന്നാ,ല്‍ പള്ളിക്കമ്മിറ്റി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ എത്തുകയായിരുന്നു. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജി ഈ മാസമാദ്യം സുപ്രീംകോടതി തള്ളിയിരുന്നു. പള്ളി…
Read More » -
Crime
ദമ്പതികളുടെ തര്‍ക്കം തീര്‍ക്കുന്നതിനിടെ വൈസ് പ്രസിഡന്റ് മര്‍ദനമേറ്റ് മരിച്ചു; കേസില്‍ പ്രധാനപ്രതി കാസര്‍ഗോഡ് അറസ്റ്റില്‍
കൊല്ലം: ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍ മരിച്ച സംഭവത്തിലെ പ്രധാനപ്രതിയെ കാസഗോഡ് നിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് കിലക്കിലേത്തുവീട്ടില്‍ നൗഷാദ് അബ്ദുള്‍ റഹിം (42) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം നൗഷാദ് കാസര്‍ഗോഡുള്ള സുഹൃത്തിനടുത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിനോട് പണം വാങ്ങി ഉള്ളാളെ ആരാധനാകേന്ദ്രത്തില്‍ പോയി മടങ്ങുംവഴിയാണ് തിങ്കളാഴ്ച രാവിലെ കാസര്‍ഗോഡ് പൊലീസിന്റെ സഹായത്തോടെ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ കാസര്‍ഗോഡ് നേരത്തേ താമസിച്ചിരുന്നതായും അതുവഴി ഇയാള്‍ക്ക് പ്രാദേശികമായ ചില ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂര്‍ സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബപ്രശ്നം പാലോലിക്കുളങ്ങര ജമാഅത്തില്‍വച്ച് ചര്‍ച്ചചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജമാഅത്ത് പ്രസിഡന്റുകൂടിയാണ് സലിം മണ്ണേല്‍. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റാണ് സലിം മണ്ണേല്‍ മരിച്ചത്. നൗഷാദ്…
Read More » -
Kerala
കെ.എസ്.ആര്‍.ടി.സി കരകയറുമോ …? ബജറ്റ് ടൂറിസത്തില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കണ്ണൂര്‍ ഡിപ്പോയുടെ വരുമാനം. കഴിഞ്ഞ ഡിസംബറില്‍ മാത്രം 18.5 ലക്ഷം രൂപയായിരുന്നു വരുമാനം. പദ്ധതിയുടെ ഭാഗമായി ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതല്‍മല എന്നിവിടങ്ങളിലേക്കുള്ള ഏകദിന യാത്രയുമാണ് പ്രധാനമായും ചെയ്തുവരുന്നത്. ജനുവരി മാസത്തില്‍ ഇതിനോടകം 75 ശതമാനത്തോളം ബുക്കിങ്ങുകളും പൂര്‍ത്തിയായി. വാഗമണ്‍- മൂന്നാറിലേക്കുള്ള വിനോദയാത്ര ജനുവരി 19ന് രാത്രി ഏഴിന് പുറപ്പെട്ട് 22ന് രാവിലെ ആറിന് തരിച്ചെത്തും. ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ച് ക്യാമ്പ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്,…
Read More » -
India
ഛര്‍ദിയും വയറിളക്കവുംമൂലം അവശയായ ബ്രിട്ടീഷ് യുവതിയെ ട്രെയിനില്‍ പീഡിപ്പിച്ചു; റെയില്‍വെ ജീവനക്കാരനായി തിരച്ചില്‍
ബംഗളൂരു: ഛര്‍ദിയും ഡയേറിയയും മൂലം അവശനിലയിലായി സഹായം തേടിയപ്പോള്‍ റെയില്‍വെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി ബ്രിട്ടീഷ് യുവതിയുടെ പരാതി. ജനുവരി 10ന് ഹംപിയില്‍ നിന്നും ബംഗളൂരുവിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിലാണെന്നും റെയില്‍വെ പൊലീസ് അറിയിച്ചു. യാത്രക്കിടെ തന്റെ രോഗാവസ്ഥ മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ബംഗളൂരു റെയില്‍വെ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസംബര്‍ 31ന് ഇവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. ജനുവരി 4ന് മധുരയും. ജനുവരി 6ന് ബംഗളൂരുവിലും എത്തി. അവിടെ നിന്ന് ബസില്‍ ഹംപിയിലേക്കും പോയി. തുടര്‍ന്ന് ജനുവരി 10നാണ് 16591 ഹംപി എക്‌സപ്രസില്‍ ബംഗളൂരുവിലേക്ക് തിരിച്ചത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് യാത്രയ്ക്ക് മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും അപ്പര്‍ ബര്‍ത്താണ് ലഭിച്ചതെങ്കിലും മുകളിലേക്ക് കയറാനാവാത്ത സ്ഥിതിയായിരുന്നെന്നും യുവതി പറഞ്ഞു. പിന്നീട് മറ്റൊരു സഹയാത്രികന്റെ സഹായത്തോടെ ലോവര്‍ ബര്‍ത്തിലേക്ക് മാറുകയായിരുന്നുവെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ ഹോസ്പേട്ടില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍…
Read More » -
Kerala
എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു
കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു താമസം. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയില്‍ വി എം സി നാരായണന്‍ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്. 13-ാം വയസ്സില്‍ ആദ്യ കഥയെഴുതിയത് ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചായിരുന്നു. മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, ദാശരഥം, അഗ്‌നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകള്‍. കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി ( ബാലസാഹിത്യം), നിറമാല ( തിരക്കഥ) തുടങ്ങിയവയും ശ്രീദേവിയുടെ കൃതികളാണ്. നിറമാലയ്ക്ക് 1975 ല്‍ മികച്ച…
Read More » -
NEWS
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: വിവേക് രാമസ്വാമി പിന്മാറി, ട്രംപിനെ പിന്തുണയ്ക്കും
വാഷിങ്ടണ്‍: പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള തിരഞ്ഞെടുപ്പില്‍നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറി. അയോവയില്‍ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് 38കാരനായ വിവേക് മത്സര രംഗത്തുനിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവേക് രാമസ്വാമിക്കെതിരെ വിമര്‍ശനവുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വിവേകിന് വോട്ടു ചെയ്താല്‍ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു. വിവേകിന് പിന്തുണ വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപ് വിമര്‍ശനവുമായി രംഗത്തുവന്നത്. നേരത്തെ ട്രംപിനെ 21ാം നൂറ്റാണ്ടിലെ മികച്ച പ്രസിഡന്റാണെന്ന് വിവേക് വിശേഷിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പുതിയ സ്ഥാനാര്‍ഥിയെ ആഗ്രഹിക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയെന്ന് വിവേക് പറഞ്ഞു. വിവേകിന്റെ പിന്മാറ്റത്തോടെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ, ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവരാണ് ട്രംപിനെതിരെ മത്സര രംഗത്തുള്ള മറ്റു സ്ഥാനാര്‍ഥികള്‍. അയോവയില്‍ ഡോണള്‍ഡ് ട്രംപിന് 25,813…
Read More » -
Kerala
വാക്കു പാലിച്ച് സര്‍ക്കാര്‍; കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ച് പശുക്കളെ കൈമാറി
ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടികര്‍ഷകര്‍ക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്‍പ്പടെയുണ്ട്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിച്ച നല്ലയിനം പശുക്കളെയാണ് നല്‍കിയതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ്് നല്‍കിയിരുന്നു. അത് പാലിച്ചുവെന്നും ഇനിയും ആവശ്യമായാല്‍ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള പശുക്കളെയാണ് നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പശുക്കള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാരായ ജെചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സാധ്യമായ സഹായം ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശാനുസരുണം അന്ന് അടിയന്തരസഹായമായി മില്‍മ 45,000 രൂപ കൈമാറിയിരുന്നു. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13…
Read More » -
Crime
ആയുര്‍വേദ കമ്പനിയില്‍നിന്ന് ഒന്നരക്കോടി തട്ടിയെടുത്തു; ജീവനക്കാരിയും ഡോക്ടര്‍ മകളും അറസ്റ്റില്‍
എറണാകുളം: ആയുര്‍വേദ ചികിത്സയ്ക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരിയായ അമ്മയും ഡോക്ടറായ മകളും അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴയിലെ ദ്രോണി ആയുര്‍വേദാസ് എന്ന സ്ഥാപനത്തില്‍നിന്നാണ് പണം തട്ടിയത്. 2021 മുതല്‍ രാജശ്രീ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് കം സെയില്‍സില്‍ ജോലി ചെയ്തുവരുകയാണ്. യു.കെയിലായിരുന്ന ലക്ഷ്മിയുടെ വിവാഹം അടുത്തയിടെയായിരുന്നു. ഇവര്‍ വിവാഹത്തിന് നാട്ടിലെത്തിയപ്പോഴേക്കും പോലീസ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഉത്പന്നങ്ങള്‍ വിറ്റു ലഭിക്കുന്ന തുക രാജശ്രീ തന്റെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റ് ചിലരുടെ അക്കൗണ്ടിലേക്കും പണം പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ സ്വന്തം നിലയില്‍ വിറ്റ് പണം സ്വന്തം അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും വാങ്ങിയതായും കമ്പനിയുടെ സോഫ്‌റ്റ്വേറില്‍…
Read More »