KeralaNEWS

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തി

കൊല്ലം:അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തി.
ആശുപത്രിയില്‍ പരിശോധനയ്ക്കിടെയാണ് യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
വർക്കല സ്വദേശിനി ബേബി ഷക്കീല (42)യില്‍ നിന്നാണ് ആശുപത്രി അധികൃതർ പരിശോധന നടത്തുന്നതിനിടെ ലഹരിമരുന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കരുകോണിലായിരുന്നു അപകടം.അഞ്ചല്‍ ഏറം സ്വദേശിയായ യുവാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം ഉണ്ടായത്.പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

Signature-ad

 ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.യുവതിയുടെ കൂടെവന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലാണ്.ഇവർ കഞ്ചാവ് വിൽപ്പനക്കാരാണെന്നാണ് വിവരം.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: