ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. ഫയർ ആൻഡ് റെസ്‌ക്യു മുക്കം നിലയത്തിലെ ഉദ്യോഗസ്ഥനായ പയിപ്ര സ്വദേശി ഷിജു ആണ് അമ്മ ശാന്ത (65) യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
അമ്മയ്‌ക്ക് വിഷം നൽകിയ ശേഷം ഷിജു ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മ ഏറെ കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്ത പക്ഷാഘാതതെത തുടർന്ന് തളർന്നുകിടപ്പായിരുന്നു. വീടിനുള്ളിൽ കട്ടിലിൽ ആണ് ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഷിജു അവിവാഹിതനാണ്. ഇന്നലെയും ഷിജു ജോലിക്കെത്തിയിരുന്നു