NEWS

ഖനന അഴിമതിക്കേസിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ പൂട്ടാൻ ഇ.ഡി, ഹേമന്ത് സോറൻ മുങ്ങി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

    ജാര്‍ഖണ്ഡ് ഖനന അഴിമതി കേസ് നേരിടുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവിലെന്ന്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡെല്‍ഹിയിലെ വസതിയിലടക്കം അന്വേഷിച്ചെങ്കിലും സോറന്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് ഇ.ഡി പറഞ്ഞു.

ഇഡിയുടെ നടപടി ഭയന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചെരിപ്പ് ധരിച്ച് മുഖം മറച്ച് ഓടിയെന്നും കഴിഞ്ഞ 18 മണിക്കൂറായി ഒളിവിലാണെന്നും ജാര്‍ഖണ്ഡ് ബി ജെ പിയും ആരോപിച്ചു.

Signature-ad

ഹേമന്ത് സോറനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഇഡി. മുഖ്യമന്ത്രി സോറന്‍ അന്വേഷണത്തോട്  സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. ഇഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

  ജാര്‍ഖണ്ഡ് ഖനന അഴിമതി കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. കേസില്‍ ചോദ്യം ചെയ്യലിനായി എട്ടാം തവണയാണ് ഹേമന്ത് സോറന് ഇഡി നോടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയ 7 സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെന്‍ ഒഴിഞ്ഞ് മാറിയിരുന്നു.

അതേസമയം, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി ജെ പിയുടെയും കേന്ദ്ര സര്‍കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: