KeralaNEWS

രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളില്‍ ഇടം പിടിച്ച്‌ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ

കുറ്റിപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച്  മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ.

17,000 സ്റ്റേഷനുകളില്‍ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തില്‍ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ.

 കേസുകള്‍ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളില്‍ കുറ്റപത്രം വേഗത്തില്‍ സമർപ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തീയതി പുരസ്കാരം ഏറ്റുവാങ്ങും.

Back to top button
error: