IndiaNEWS

പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ

കാൺപൂർ: പതിവായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ.

ഉത്തർപ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലെ തിക്രൗലി ഗ്രാമത്തിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ 35 കാരനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ  കാണ്‍പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്വകാര്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.

Signature-ad

രക്തം വാര്‍ന്ന നിലയില്‍ ഇയാളെ മാതാവ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ചോദ്യം ചെയ്തതായും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

Back to top button
error: