NEWSPravasi

അയോധ്യയിൽ നിന്നും അബുദാബിയിലേക്ക്; ‘അഹ്ലന്‍ മോദി’ ഒരുക്കങ്ങള്‍ തുടങ്ങി

അബുദാബി:യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി.

ഫെബ്രുവരി 13ന് ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുഎഇയിലെ 150 തില്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അബുദബിയിലെ ആദ്യത്തെ പരമ്ബരാഗത ഹിന്ദു ക്ഷേത്രമായ ബാപ്‌സിന്റെ ഉദ്ഘാടനത്തിനായാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. മോദിക്കായി ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. 400ലധികം പ്രാദേശിക കലാകാരന്മാരുടെ ആകര്‍ഷണീയമായ പ്രകടനങ്ങള്‍ ഉണ്ടാകും.

Signature-ad

നൂറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യയുഎഇ സൗഹൃദവും ഇന്ത്യയുടെ സമ്ബന്നമായ സാംസകാരിക വൈവിധ്യങ്ങളും അനാവരണം ചെയ്യുന്ന പരിപാടികള്‍ ഇടിനോടനുബന്ധിച്ച്‌ നടക്കും. പരിപാടിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ www.ahlanmodi.iae വഴി നടത്താവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും.
ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അബുദബിയില്‍ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം ഫെബ്രുവരി 18 മുതല്‍ പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്.രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ക്ഷേത്രത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

Back to top button
error: