KeralaNEWS

വിവാദ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; മഹാരാജാസിലെ അശ്ലീല ശബ്ദരേഖ പുറത്ത്

കൊച്ചി: മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. നിസാമുദ്ദീനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ഥിനികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിസാമുദ്ദീനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.എം.ഷെഫ്റിന്‍ പറഞ്ഞു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയായ ഡോ. നിസാമുദ്ദീന്‍ വിദ്യാര്‍ഥികളെ വംശീയമായി ആക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നതാണ്.

ഇതിന് പിറകെയാണ് പെണ്‍കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടത്. സ്റ്റാഫ് അഡൈ്വസറും അറബി വിഭാഗം അധ്യാപകനുമായ ഡോ. നിസാമുദ്ദീനെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Signature-ad

മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ പെരുമാറ്റ ദൂഷ്യത്തിന് നടപടിയും നേരിട്ടിട്ടുണ്ട്. നിസാമുദ്ദീനെതിരെ തെളിവു സഹിതം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. നിസാമുദ്ദീന്റെ നിയമനവും യോഗ്യതയും പരിശോധിക്കണമെന്ന ആവശ്യവും ഫ്രറ്റേണിറ്റി ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: