രാമനെ ദൈവമായി കാണാന്‍ ആരും പറഞ്ഞുതന്നിട്ടുമില്ല. അമര്‍ ചിത്രകഥകളിലൂടെയും, പാഠപുസ്തകത്തിലെ ഉദ്ധരണികളിലൂടെയും മറ്റുമാണ് രാമനെക്കുറിച്ച് മനസിലാക്കുന്നത്. 90കളുടെ തുടക്കം മുതലാണ് വീടുകളിലേക്കും പൂജാമുറികളുടേയുമൊക്കെ ഉള്ളിലേക്ക് രാമ ഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീര്‍ത്തും യാദൃശ്ചികമല്ല എന്നും ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുന്നതായും മീര പറഞ്ഞു.
30 വര്‍ഷത്തോളം നീണ്ടുനിന്ന ഒരു പദ്ധതിയുടെ ഭാഗമായി മറ്റൊരു ദൈവത്തെ നമ്മുടെ നാട്ടിലേക്ക്, ജീവിതങ്ങളിലേക്ക്, വീടുകളിലേക്ക് ഒക്കെ കൊണ്ടുവരികയായിരുന്നു. രാമായണം പോലുള്ള ടി.വി സീരിയലുകള്‍ പോലും അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. വര്‍ത്തമാന കാലത്തിലേക്ക് വരുമ്ബോള്‍ ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണ്. ഇനി വരാന്‍ പോകുന്ന കാലത്തിനെ സൂചനയാണിത്. ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും മീര പറഞ്ഞു.