കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്ബാദന യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം.
പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകള്‍, പിന്നാമ്ബുറങ്ങളിലെ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ബയോഫ്ളോക്, മത്സ്യസേവനകേന്ദ്രം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫിഷറീസ് സയൻസ്/ലൈഫ് സയൻസ്/മറൈൻ ബയോളജി/മൈക്രോബയോളജി/സുവോളജി/
ജനുവരി 31നകം അപേക്ഷിക്കണം. താല്പര്യമുള്ളവർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോണ്‍: വൈക്കം മത്സ്യഭവൻ – 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ – 0481 2434039, 9074392350, പാലാ മത്സ്യഭവൻ – 0482 2299151, 9847387180.