കൊല്ലം : എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് ഇപ്പോൾ ‘LDF kollam’ എന്ന പേജില്‍ പോസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ 5 ദിവസങ്ങളായി നിരവധി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 15 നാണ് പേജ് ഹാക്ക് ചെയ്തതെന്നാണ് നിഗമനം. ഇതുവരെ പേജ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ക്ക് മുമ്ബും ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എല്‍ഡിഎഫ് ജില്ലാ നേതൃത്വം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.