പത്ത് വര്‍ഷം മുമ്ബ് 2014 ജനുവരി 3 ന് മൻമോഹൻ സിങ്ങ് ക്ഷണിച്ച വാര്‍ത്താസമ്മേളനത്തില്‍ നൂറിലധികം മാധ്യമപ്രവര്‍ത്തകരാണെത്തിയത്. 62 ചോദ്യങ്ങളാണ് ആ സദസില്‍ നിന്ന് അന്ന് ഉയര്‍ന്നത്. സെൻസര്‍ ചെയ്യപ്പെടാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാമെന്ന് സിങ്ങിന്റെ ഇൻഫര്‍മേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഉപദേശകൻ കൂടിയായിരുന്ന പങ്കജ് കുറിപ്പില്‍ പങ്കുവെക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ആമുഖമായി മൻമോഹൻ സിങ്ങ് സംസാരിച്ചപ്പോള്‍ തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും എടുത്ത് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുള്‍പ്പടെ വിവിധ മേഖലകളെ പരാമര്‍ശിച്ചിരുന്നുവെന്നും പങ്കജ് പറയുന്നു.
2004-14 വരെയുള്ള മൻമോഹൻ സിങ്ങിന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ അദ്ദേഹം 117 തവണ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്.അതേസമയം പത്തുവര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദി 2023 ലെ യുഎസ് സന്ദര്‍ശന വേളയിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ആദ്യമായി അഭിമുഖീകരിക്കുന്നത്. വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ രണ്ട് ചോദ്യങ്ങള്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. മൻകീബാത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ് മോദി രാജ്യത്തെ കൂടുതലും അഭിമുഖീകരിക്കുന്നത്.