തിരുവനന്തപുരം: വര്‍ക്കല ഹെലിപാഡ് കുന്നില്‍ നിന്നും യുവതി കടലിലേക്ക് ചാടി. തിരുനെല്‍വേലി സ്വദേശിനിയായ അമിതയാണ് കടലിലേക്ക് ചാടിയത്.
അമിതയുടെ ആണ് സുഹൃത്ത് ബസന്ത് ഉള്‍പ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി എത്തിയത്. ഇവര്‍ക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ട് നില്ക്കവേ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു.
ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം.ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്.
ഉടൻ തന്നെ പോലീസുകാരും നാട്ടുകാരും ചേർന്ന് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും തുടര്‍ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.