തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹിളാ സമ്മേളനത്തില്‍ 2 ലക്ഷം വനിതകളെ അണിനിരത്തി ബിജെപി.നടി ശോഭന മുതൽ 78കാരി മറിയക്കുട്ടി വരെ ഇതിൽ ഉൾപ്പെടും.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, മൃഗസംരക്ഷണ പ്രവര്‍ത്തക ശോശാമ്മ ഐപ്പ് എന്നിവരും മഹിളാ സംഗമത്തിന്റെ ഭാഗമായി.എങ്കിലും യഥാർത്ഥ താരം മറിയക്കുട്ടി തന്നെയായിരുന്നു.
ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ പിച്ചച്ചട്ടിയെടുത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഇറങ്ങിയതോടെയാണ് മറിയക്കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞത്. വിധവ പെന്ഷന് ലഭിക്കാത്തത് ചോദ്യം ചെയ്ത് സര്‍ക്കാരിനെതിരെ മറിയക്കുട്ടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ബിജെപി വേദിയിലും മറിയക്കുട്ടി എത്തുകയുണ്ടായി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നത്തില്‍ ആണ് ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തത്.