Month: December 2023

  • Kerala

    നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ടിക്കെറ്റെടുത്തു; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം റബർ ടാപ്പിങ് തൊഴിലാളിക്ക്

    മലപ്പുറം: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം റബർ ടാപ്പിങ് തൊഴിലാളിക്ക്. മലപ്പുറം വേങ്ങൂർ വളയപ്പുറത്തെ കുരിക്കാടൻ മുഹമ്മദലിയെ (52) ആണ് ഭാഗ്യം കടാക്ഷിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു മുഹമ്മദലി ടിക്കറ്റ് എടുത്തത്. അതും 12 ലോട്ടറി ടിക്കറ്റുകൾ. അതിൽ ഒന്ന് മുഹമ്മദലിയ്ക്ക് ഭാഗ്യം കൊണ്ടുവരിക ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടന്നത്. അന്നേദിവസം മേലാറ്റൂരിലെ കെ.മുരളീധരന്റെ ന്യൂസ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നും മുഹമ്മദലി 12 ടിക്കറ്റുകൾ എടുത്തു. അതിൽ KR 674793 സീരിയൽ നമ്പറിലാണ് സമ്മാനം അടിച്ചത്. ഇതിനൊപ്പം ഇതേ നമ്പറിലെടുത്ത പതിനൊന്ന് ടിക്കറ്റുകളിൽ 8000 രൂപ വീതം സമാശ്വാസ സമ്മാനവും മുഹമ്മദലിക്ക് തന്നെ സ്വന്തം. ഒന്നാം സമ്മാനത്തുക കൊണ്ട് ബാങ്കിലെ വായ്പ അടക്കണമെന്നും ഓടുമേഞ്ഞ വീട് പുതുക്കി പണിയണമെന്നും മുഹമ്മദലി പറഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഇദ്ദേഹത്തിന് ചെറിയ സമ്മാനങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക…

    Read More »
  • India

    തെക്കൻ തമിഴ്നാട്ടിലെ പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പർ താരം വിജയ്

    ചെന്നൈ: തെക്കൻ തമിഴ്നാട്ടിലെ പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പർ താരം വിജയ്. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ള സഹായ വിതരണം. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്. ചെന്നൈ പ്രളയസമയത്തു സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാൾ സർക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിൽ ആണ് വിജയ് മക്കൾ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്. 2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പുതിയ നീക്കങ്ങൾ.

    Read More »
  • Kerala

    ഡൽഹിയിൽ മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

    ന്യൂഡൽഹി: ജോലിക്കിടെ മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം. തിരുവല്ലം  മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ ശൈലേന്ദ്രന്‍ നായരുടെയും ലതയുടെയും മകന്‍ ശരത് എസ്. നായര്‍ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ഓടെ ജോലി സ്ഥലമായ ജറോബയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ അനിഷ്മ. നാല് മാസം മുമ്ബാണ് ശരതിന്റെയും അനിഷ്മയുടെയും വിവാഹം നടന്നത്. ശേഷം ഡല്‍ഹിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ ശരത് ഉടനെ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

    Read More »
  • Local

    ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു; കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത് വെറും ആറര വർഷത്തിൽ

    കൊച്ചി: ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന വാചകവുമായി കൊച്ചിക്കാരുടെ ഇടയിലേക്കെത്തിയ കൊച്ചി മെട്രോ മധുരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സർവ്വീസ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചു. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ തിരഞ്ഞെടുത്ത് ഇപ്പോൾ ആ മധുരം ഇരട്ടിയാക്കുകയാണ് കൊച്ചി നിവാസികൾ. 2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടിരിക്കുന്നു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. 2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി…

    Read More »
  • India

    ആധുനിക അയോധ്യ രാജ്യ ഭൂപടത്തില്‍ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്‍റെ സ്വന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

    ദില്ലി: അയോധ്യയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മുതല്‍ ആരംഭിച്ച വിവിധ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം വൈകിട്ട് മൂന്നോടെയാണ് അയോധ്യയില്‍ നടന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി സംസാരിച്ചത്. രാവിലെ അയോധ്യയില്‍നടന്ന റോഡ് ഷോക്ക് ശേഷമാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. അയോധ്യയിലെ പുതുക്കി പണിത അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും അയോധ്യ ​ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്‍റെ തറക്കല്ലിടലും നരേന്ദ്ര മോദി നിര്‍വഹിച്ചു. ആധുനിക അയോധ്യ രാജ്യ ഭൂപടത്തില്‍ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്‍റെ സ്വന്തമാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്നും പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയ് ശ്രീറാം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. “എന്നെ അനു​ഗ്രഹിച്ച അയോധ്യയിലെ ജനങ്ങൾക്ക്…

    Read More »
  • NEWS

    ബിഗ് ടിക്കറ്റ്: പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി മലയാളി

    അബുദാബി: ബിഗ് ടിക്കറ്റിൽ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി മലയാളി യുവാവ്.മലയാളിയായ ഷംസീര്‍ ആണ് ഏറ്റവും പുതിയ വിജയി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷംസീര്‍ ബിഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികള്‍ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകള്‍ വാങ്ങി. 2023-ല്‍ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. ഇപ്പോൾ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 31-ന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരമാണ് ലഭിക്കുക.ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് ഡ്രോയിലൂടെ  ആഴ്ച്ചതോറും ഒരു മില്യണ്‍ ദിര്‍ഹം വീതം നേടാനും അവസരമുണ്ട്. 31-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്.ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും നറുക്കെടുപ്പ് കാണാം.

    Read More »
  • Kerala

    നാളെ സംസ്ഥാനത്ത്  പെട്രോള്‍ പമ്ബുകള്‍ അടച്ചിടും

    തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. നാളെ രാത്രി എട്ട് മണിമുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു മണി വരെയാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പെട്രോള്‍ പമ്ബുകള്‍ക്കു നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി.   ഗുണ്ടാ ആക്രമണത്തിനെതിരെ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പറയുന്നത്.

    Read More »
  • Kerala

    അറബിക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിനുള്ളില്‍ കേരളത്തിലടക്കം മഴ ശക്തി പ്രാപിക്കാൻ സാധ്യത

    തിരുവനന്തപുരം: ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.ഇതേത്തുടർന്ന് കേരളത്തിലടക്കം കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ന്യൂന മര്‍ദ്ദത്തിന്റെ സഞ്ചാരപാതക്കനുസരിച്ചായിരിക്കും കേരളത്തിലെ മഴ സാധ്യത. വരും ദിവസങ്ങളില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

    Read More »
  • India

    സ്വന്തം വീടിനു നേരെ  ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

    ചെന്നൈ: പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം നടത്തിയ സംഭവത്തില്‍ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകൻ ചന്ദ്രു,  ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കള്ളക്കുറിച്ചിയിലെ വീടിന് നേരെ ഇവര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി ഇയാള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് പിന്നീട് ഈ ആക്രമണത്തിന് പിന്നില്‍ സെന്തിലാണെന്ന് തന്നെ കണ്ടെത്തുകയായിരുന്നു. സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • India

    അയോധ്യാ ധാം ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

    ലക്നൗ: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിര്‍മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.മൂന്ന് പ്ലാറ്റ്ഫോമുകളടക്കം വിമാനത്താവള ടെര്‍മിനലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.   ചടങ്ങില്‍ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

    Read More »
Back to top button
error: