ലക്നൗ: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിര്‍മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.മൂന്ന് പ്ലാറ്റ്ഫോമുകളടക്കം വിമാനത്താവള ടെര്‍മിനലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.