തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്.
നാളെ രാത്രി എട്ട് മണിമുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു മണി വരെയാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പെട്രോള്‍ പമ്ബുകള്‍ക്കു നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
ഗുണ്ടാ ആക്രമണത്തിനെതിരെ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് പറയുന്നത്.