Month: December 2023
-
Crime
പത്തനംതിട്ടയിൽ കടയ്ക്കുള്ളില്‍ കടയുടമയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
പത്തനംതിട്ട: മൈലപ്രയിൽ കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.മൈലപ്ര പുതുവേലി സ്വദേശി ജോര്‍ജിനെയാണ്(73) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ തന്നെ കടയിലാണ് ഇന്ന് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്.കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി പുതുവേലിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. കടയ്ക്കുള്ളില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കം കാണാതായിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണവും ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന ആറ് പവന്റെ മാലയും നഷ്ടമായിട്ടുണ്ട്. ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തുമ്ബോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
India
പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്. ബാബ്ലി മസാരെ(17), രാധിക ഭാസ്‌കര്‍ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയില്‍ െവച്ചാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് പെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചത്. ഈ റൂട്ടില്‍ ആദ്യമായാണ് ട്രെയിൻ കടന്നുപോകുന്നത്. എന്നാല്‍, ഈ റൂട്ടിലെ ട്രെയിൻ ട്രയലിനെക്കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിനിടെ, സംഭവത്തെ കുറിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read More » -
Kerala
എൻഎസ്‌എസ് ക്യാമ്ബില്‍ ഭക്ഷ്യവിഷബാധ; കണ്ണൂരില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കണ്ണൂർ: എൻഎസ്‌എസ് ക്യാമ്ബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ചെമ്ബൻത്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. രാവിലെ കുട്ടികള്‍ കഴിച്ച ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം.ചുഴലി സ്കൂളിലെ കുട്ടികള്‍ക്കാണ് വിഷബാധയറ്റത്. വിഷബാധ ഏറ്റവരെ തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയിലും കൂട്ടുമുഖം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
Kerala
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു; തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവല്ല: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി വീണു മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍ വഴുതി വീണതാണെന്നും പൊലീസ് അറിയിച്ചു..
Read More » -
Kerala
തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി
കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തിൽ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെേ മരണത്തെത്തുടർന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.
Read More » -
Kerala
സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല, അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: അയോധ്യ വിഷയത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കിൽ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ക്രിസ്മസ് കേക്ക് വിവാദത്തിൽ അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാം. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട് . ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാം. 1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയി. ഇവർ പുതിയ സംഘടന ഉണ്ടാക്കി സാമാന്തര പ്രവർത്തനം…
Read More » -
Feature
ലോകശ്രദ്ധ പിടിച്ചുപറ്റിയ നൈജീരിയയിലെ ‘ഇരട്ടകളുടെ നഗരം’; ഇരട്ടകളുടെ ജനനം ഈ നഗരത്തിന് ഇന്നൊരു ഉത്സവം കൂടിയാണ്
സാധാരണയായി, ഓരോ സ്ഥലങ്ങളും അറിയപ്പെടുന്നത് അവിടുത്തെ എന്തെങ്കിലും നിർമ്മിതികളുടെ പേരിലോ പ്രകൃതി ഭംഗിയുടെ പേരിലോ വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങളുടെ പേരിലോ ഒക്കെ ആയിരിക്കും. എന്നാൽ ഇതൊന്നുമല്ലാതെ തീർത്തും വ്യത്യസ്തമായ ഒരു കാരണത്താൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നഗരമുണ്ട് നൈജീരിയയിൽ. ആ കാരണം എന്താണെന്ന് അറിയേണ്ടേ? മറ്റേതൊരു നാടിനെയും അത്ഭുതപ്പെടുത്തുന്ന വിധം ഈ നഗരത്തിലെ ഇരട്ടകളുടെ ജനന നിരക്ക് അസാധാരണമാം വിധം ഉയർന്നതാണ്. അതിനാൽ തന്നെ ഈ നഗരത്തിന്‍റെ വിളിപ്പേര് ‘ഇരട്ടകളുടെ നഗരം’ (City of Twins) എന്നാണ്. ഇഗ്ബോ ഓറ (Igbo Ora) എന്ന നൈജീരിയൻ നഗരമാണ് ഇത്തരത്തിൽ ഇരട്ടകളാൽ സമ്പന്നമായ നഗരം. ഇരട്ടകൾ പ്രകൃതിയുടെ ഒരു അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്, ഒരേ രൂപത്തിലുള്ള രണ്ട് വ്യക്തികളെ കണ്ടുമുട്ടുന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത്തരം അനുഭവങ്ങളാൽ സമ്പന്നമാണ് എന്നതാണ് ഇഗ്ബോ ഓറയുടെ പ്രത്യേകത. ഇവിടുത്തെ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു ജോടി ഇരട്ടകളെങ്കിലും ഉണ്ടെന്നാണ് പ്രാദേശിക മേധാവി ജിമോ ടിറ്റിലോയ് പറയുന്നത്. നൈജീരിയയിൽ…
Read More » -
Local
ബിലീവേഴ്സ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു
പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.30 നാണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
Read More » -
LIFE
കേരളത്തില്‍ മാത്രമല്ല, മോഹൻലാല്‍ നായകനായ നേരിന് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യത; ചെന്നൈയിൽ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിനെയും മറകടന്നു, നേരിന് മുന്നില്‍ ഇനി ഒരു ചിത്രം
കേരളത്തിൽ മാത്രമല്ല മോഹൻലാൽ നായകനായ ചിത്രം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ആഗോളതലത്തിൽ ആകെ 50 കോടിയിൽ അധികം നേടിയ നേരിന് തമിഴ്‍നാട്ടിൽ നിന്നാണ് കേരളത്തിനു പുറത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ചെന്നൈയിലെ മായാജാൽ മൾട്ടിപ്ലക്സിൽ മലയാള ചിത്രങ്ങളിൽ മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസം കൊണ്ട് 2023ലെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നന്ന് മായാജാൽ മൾട്ടിപ്ലക്സിലെ കളക്ഷനിൽ 2023ൽ ഒന്നാമത് എത്തിയത് മെയിൽ റിലീസായ 2018 ആണ്. അപ്പോഴാണ് ഡിസംബറിൽ റിലീസായ മോഹൻലാൽ ചിത്രം നേര് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നത് തമിഴ്‍നാട്ടിലെ വമ്പൻ സ്വീകാര്യത തെളിയിക്കുന്നു. എന്തായാലും തമിഴ്‍നാട്ടിൽ നേര് റെക്കോർഡ് കളക്ഷൻ നേടുമെന്നും വ്യക്തമാണ്. മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ചിത്രം കണ്ണൂർ സ്ക്വാഡാണ് ഇടംനേടിയിരിക്കുന്നത് എന്ന് ചെന്നൈ മായാജാൽ മൾട്ടിപ്ലക്സ് അധികൃതർ അറിയിക്കുന്നത്. ദുൽഖർ നായകനായി എത്തിയ അവസാന ചിത്രം കിംഗ് ഓഫ് കൊത്തയാണ് നാലാമത് എത്തിയിരിക്കുന്നത്.…
Read More » -
NEWS
സൗജന്യമായി ലഭിച്ച ടിക്കറ്റിലൽ യുഎഇയില്‍ മലയാളി യുവാവിന് കിട്ടിയത് 2.26 കോടി രൂപ!
ദുബായ്: യുഎഇയില്‍ മലയാളി യുവാവിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൽ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം (ഏകദേശം 2.26 കോടി രൂപ). സെയിൽസ് മാനായി ജോലി ചെയ്യുന്ന ഷംസീര്‍ നാലുപുരയ്ക്കല്‍ കീഴത്തിനാണ് സമ്മാനമടിച്ചത്. മലയാളിയായ ഷംസീർ ആണ് ഏറ്റവും പുതിയ വിജയി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബിഗ് ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റെടുത്തപ്പോൾ ലഭിച്ച സൌജന്യ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. നിരവധി മലയാളികൾ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. ബിഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങാൻ പണം ഉപയോഗിക്കാനാണ് ഷംസീർ ആഗ്രഹിക്കുന്നത്. ഡിസംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31 -ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക. ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരാൾക്ക് ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം വീതം…
Read More »