KeralaNEWS

അറബിക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിനുള്ളില്‍ കേരളത്തിലടക്കം മഴ ശക്തി പ്രാപിക്കാൻ സാധ്യത

തിരുവനന്തപുരം: ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.ഇതേത്തുടർന്ന് കേരളത്തിലടക്കം കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്.

ന്യൂന മര്‍ദ്ദത്തിന്റെ സഞ്ചാരപാതക്കനുസരിച്ചായിരിക്കും കേരളത്തിലെ മഴ സാധ്യത. വരും ദിവസങ്ങളില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Back to top button
error: