കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തിൽ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെേ മരണത്തെത്തുടർന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.