Month: December 2023

  • Crime

    കൊല്ലത്ത് വീണ്ടും പശുമോഷണം; അയൽവാസിയുടെ പശുവിനെ കടത്തിക്കൊണ്ട് വന്ന് ഇറച്ചിയാക്കിയ കറിവെച്ചു കഴിച്ചു, യുവാവ് പിടിയിൽ

    പരവൂർ: കൊല്ലത്ത് വീണ്ടും പശുമോഷണം. കൊല്ലം പരവൂരിൽ അയൽവാസിയുടെ പശുവിനെ കടത്തിക്കൊണ്ട് വന്ന് ഇറച്ചിയാക്കിയ കേസിൽ യുവാവ് പിടിയിൽ. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ പശുവിനെ കാണാതായത്. തൊഴുത്തിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥൻ ആദ്യ കരുതിയത്. സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും പശുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീന്നീടാണ് പ്രതി ജയകൃഷ്ണനാണ് പശുവിനെ കടത്തികൊണ്ട് പോയതെന്ന് മനസിലായത്. ഇയാൾ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാസം കുത്തിക്കീറിയെടുത്ത് കറിവെച്ചു കഴിച്ചു. പശുവിനെ കടത്തിക്കൊണ്ട് വരാൻ മറ്റൊരാളുടെ സഹായവും പ്രതി തേടിയിരുന്നു. എന്നാൽ അയാൾ സഹായിക്കാൻ തയ്യാറായില്ല. ജയപ്രസാദിൻറെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിൻറെ പിൻവശത്ത് പശുവിന്റെ ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിരവധി അടിപിടി കേസുകളിലും ലഹരി കേസിലും പ്രതിയാണ് അറസ്റ്റിലായ ജയകൃഷണൻ. ക്രിസ്മസ് ദിവസവും കൊല്ലത്ത് ഒരു പശു മോഷണം പോയിരുന്നു.…

    Read More »
  • NEWS

    ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    ദില്ലി: ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബംഗ്ലാവിലാണ് രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. രാകേഷിനെയും കുടുംബത്തെയും ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ വംശജനായ രാകേഷും കുടുംബവും ഏറെ നാളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രാകേഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയായിരുന്നു. കോടികൾ സ്വത്തുള്ള രാകേഷും കുടുംബവും ജീവനൊടുക്കിയതിൻറെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. യുഎസിൽ ഐറ്റ് സ്ഥാപനത്തിന് പുറമേ എഡ്യൂനോവ എന്ന പേരിൽ ഒരു എഡ്യുക്കേഷൻ കോച്ചിംഗ് സ്ഥാപനവും രാകേഷും കുടുംബവും നടത്തിയിരുന്നു. എന്നാൽ ഈ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 2016 ൽ ആണ് രാകേഷും ഭാര്യയും യുഎസിൽ കോച്ചിംഗ് സെൻറർ തുടങ്ങുന്നത്. കമ്പനി വൻ…

    Read More »
  • India

    ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഇഴയുന്നു; അന്വേഷണം എൻഐഎയ്കക്കോ പ്രത്യേക സെല്ലിനോ കൈമാറാൻ സാധ്യത

    ദില്ലി: ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഇഴയുന്നു. കേസില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് സംശയാസ്പദായ സാഹചര്യത്തില്‍ സിസിടിവിയില്‍ കണ്ടെത്തിയ ആളുടെ രേഖചിത്രം തയ്യാറാക്കുകയാണ്. അതേസമയം അന്വേഷണം എൻഐഎയ്കക്കോ പ്രത്യേക സെല്ലിനോ കൈമാറാനാണ് സാധ്യതയുണ്ടെന്നാണ് സൂചന. ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പ്രത്യേകം ആരുടെയും പേര് ഉള്‍പ്പെടുത്താതെയാണ് എംബസിക്ക് സമീപമുള്ള തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം നടന്ന് 5 ദിവസം പിന്നിടുമ്പോഴും കേസില്‍ കാര്യമായ തുമ്പ് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹിന്ദി അറിയാത്ത ഒരാളെ പ്രദേശത്ത് ഇറക്കിയിരുന്നുവെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി അനുസരിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. പൃഥിരാജ് റോഡില്‍ ഇറക്കിയ ഇയാള്‍ മൂന്നോ നാലോ മിനിറ്റിനുള്ളില്‍ മറ്റൊരു ഓട്ടോയില്‍ കയറി പോയെന്നാണ് പൊലീസ് കണ്ടെത്തല്‍. നീല ജാക്കറ്റ് ധരിച്ച ഇയാളെ തിരിച്ചറിയാൻ ദില്ലി നഗരത്തിലെ കൂടുതല്‍ ക്യാമറകള്‍ പരിശോധിക്കും.…

    Read More »
  • Local

    പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം; ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല!

    കോഴിക്കോട്: പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും. ഇത്തരം വാഹനങ്ങൾ നഗരപരിധിക്ക് പുറത്ത് പാർക്കിംഗ് ചെയ്യേണ്ടതാണ്. പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല. അനധികൃത പാർക്കിംഗ് യഥാസമയങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണർ പറഞ്ഞു. നിയമലംഘകരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. പൊതുജനങ്ങളുടെ…

    Read More »
  • Kerala

    പെട്രോള്‍ പമ്പ് സമരം: ആരും ടെൻഷൻ അടിക്കേണ്ട, കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് മണിക്കൂറും പ്രവര്‍ത്തിക്കും

    തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ ന് രാത്രി സ്വകാര്യ  പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് മണിക്കൂറും പ്രവര്‍ത്തിക്കും. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് കെഎസ്ആർടിസി  അറിയിച്ചത്. ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി  പ്രയോജനപ്പെടുത്താവുന്നതാണ്. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്‌, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ്  കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്. ഡിസംബര്‍ 31ന് രാത്രി എട്ട് മുതല്‍ ജനുവരി 1 പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ  വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലമിചാനെ കുറ്റക്കാരനെന്ന് കോടതി

    കാഠ്ണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലമിചാനെ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ അടുത്തയാഴ്ച വിധിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അറസ്റ്റിലായ ലമിചാനെ അഞ്ച് മാസത്തോളം ജയിലിലായിരുന്നു. ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ താരം നേപ്പാളിനായി വീണ്ടും കളിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ കളിച്ച ആദ്യ നേപ്പാള്‍ താരമാണ് ലമിചാനെ. 2018,2019 സീസണുകളിലാണ് ഡല്‍ഹിക്കായി ലമിചാനെ കളിച്ചത്. അന്താരാഷ്ട്ര ഏകദിനത്തില്‍ വേഗത്തില്‍ അമ്പത് വിക്കറ്റെടുക്കുന്ന രണ്ടാമത്തെയും, ട്വന്റിയില്‍ വേഗത്തില്‍ 50 വിക്കറ്റെടുത്ത മൂന്നാമത്തെയും താരമാണ് സന്ദീപ് ലമിചാനെ. അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ലമിചാനെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞിരുന്നു. തെറ്റായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ലമിചാനെ വ്യക്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരു്‌നു… ”പ്രിയപ്പെട്ട ആരാധകരെ ഞാന്‍ നിരപരാധിയാണ്, തെറ്റായി ഒന്നും ചെയ്തിട്ടില്ല. കേസ് നേരിടാനും എന്റെ നിരപരാധിത്വം തെളിയിക്കാനും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഞാനൊരുക്കമാണ്. എനിക്കെതിരെ ഉയര്‍ന്ന തെറ്റായ…

    Read More »
  • Kerala

    ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം; മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു

    പത്തനംതിട്ട: മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് മതപണ്ഡിതർ അഭ്യർത്ഥിച്ചു. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി (KMYF സംസ്ഥാന പ്രസിഡന്റ് ), തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്), പനവൂർ സഫീർ ഖാൻ മന്നാനി (പ്രസിഡണ്ട് ഡി.കെ.ഐ.എസ്.എഫ് ), എ ആർ അൽ അമീൻ റഹ്മാനി (ജനറൽ സെക്രട്ടറി കെ.എം.വൈ.എഫ് ) എന്നീ മതപണ്ഡിതൻമാരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നും, അതിനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയച്ചതായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

    Read More »
  • NEWS

    പ്രവാസികൾക്ക് സന്തോഷ വാർത്ത…! ദുബൈയിൽ ടൂർ ഗൈഡ് ആയി പാർട്ട് ടൈം ജോലി നേടാം, ലൈസൻസിനായി  അപേക്ഷിക്കേണ്ടത് ഇങ്ങനെ

           ഗൾഫ് നാടുകളിൽ കറങ്ങാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മറ്റും ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് പരിചയപ്പെടുത്താനും ഇഷ്ടമാണോ? നിങ്ങളുടെ താൽപര്യം ഒരു തൊഴിലാക്കിയും മാറ്റാം. ദുബൈയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) താൽപ്പര്യമുള്ള വ്യക്തികൾക്ക് ടൂർ ഗൈഡ് ലൈസൻസുകൾ നൽകുന്നു, ഇത് പ്രകാരം ടൂർ ഗൈഡുകളായി പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ജോലി ചെയ്യാൻ സാധിക്കും. പാർട്ട് ടൈം ടൂർ ഗൈഡ് നിങ്ങൾക്ക് ഒരു ടൂർ ഗൈഡായി പാർട്ട് ടൈം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, യുഎഇയുടെ തൊഴിൽ നിയമം അനുസരിച്ച് ജോലി സമയം കുറവാണെങ്കിൽ, യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്നു. ഇതിനായി ഏതുവിധേനയും, ഡി ഇ ടി യുടെ ഓൺലൈൻ ടൂർ ഗൈഡ് പരിശീലന പ്രോഗ്രാം നിങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾ ഇവയാണ്: ◾കുറഞ്ഞത് 18 വയസോ അതിൽ കൂടുതലോ ആയിരിക്കണം. ◾കുറഞ്ഞത് ബിരുദം നേടിയിരിക്കണം. ◾ഇംഗ്ലീഷ് ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം ◾…

    Read More »
  • NEWS

    ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ ഇസ്രായേൽ റിക്രൂട്ട് ചെയ്യുന്നു,  ആദ്യം യു.പിയിൽ നിന്ന്   10,000 തൊഴിലാളികളെ അയയ്ക്കും; ശമ്പളം പ്രതിമാസം 1.40 ലക്ഷം രൂപ

       പലസ്തീനുമായുള്ള യുദ്ധത്തിനിടെ നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേലിൽ തകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൻതോതിൽ തൊഴിലാളികളെ ഇസ്രായേലിന് ആവശ്യമുണ്ട്. എന്നാൽ സംഘർഷത്തെ തുടർന്ന് പലർക്കും പലായനം ചെയ്യേണ്ടി വന്നത് നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഈ ആവശ്യം നിറവേറ്റാൻ, ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട് എന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയിൽ ഉത്തർപ്രദേശിൽ നിന്ന് 10000 നിർമാണതൊഴിലാളികളെ അയക്കാനുള്ള ഒരുക്കങ്ങൾ ദൃതഗതിയിൽ നടന്നുവരുന്നു. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം നിർമാണത്തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കും. നിർമാണ ജോലികൾക്കായി ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളെ കുറഞ്ഞത് ഒരു വർഷത്തേയ്ക്കും പരമാവധി അഞ്ച് വർഷത്തേയ്ക്കുമുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. കൊത്തുപണി, ടൈൽസ് വർക്ക്, കല്ല് കെട്ടൽ, വെൽഡിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തി തുടർനടപടികൾക്കായി അവരുടെ പേരുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പച്ചക്കൊടി ലഭിച്ചാൽ പാസ്‌പോർട്ട്, വിസ, മറ്റ് ആവശ്യമായ ക്രമീകരണങ്ങൾ…

    Read More »
  • India

    ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിച്ചില്‍ പുഴു, ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരി

        ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിച്ചില്‍ പുഴു. ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ കുശ്ബു ഗുപ്ത എന്ന യാത്രക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയില്‍ മുഖേന ഇന്‍ഡിഗോ അധികൃതര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. ‘ഒരു പബ്ലിക് ഹെല്‍ത്ത് പ്രൊഫഷനല്‍ എന്ന നിലയില്‍ സാന്‍ഡ് വിച്ചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് മറ്റ് യാത്രക്കാര്‍ക്ക് സാന്‍ഡ് വിച്ച് നല്‍കുന്നത് തുടരുകയായിരുന്നു. യാത്രക്കാരില്‍ കുട്ടികളും പ്രായമായവരും ഉണ്ട്. ആര്‍ക്കെങ്കിലും അണുബാധ ഉണ്ടായാലോ…’ എന്ന് ആശങ്കപ്പെട്ടുകൊണ്ടാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുന്‍ഗണനയെന്ന് കമ്പനി ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പു പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി. ‘ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന…

    Read More »
Back to top button
error: