പത്തനംതിട്ട: മൈലപ്രയിൽ കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.മൈലപ്ര പുതുവേലി സ്വദേശി ജോര്‍ജിനെയാണ്(73) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോര്‍ജിന്റെ തന്നെ കടയിലാണ് ഇന്ന് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്.കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി പുതുവേലിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. കടയ്ക്കുള്ളില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്ക് അടക്കം കാണാതായിട്ടുണ്ട്.
കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണവും ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന ആറ് പവന്റെ മാലയും നഷ്ടമായിട്ടുണ്ട്.
ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തുമ്ബോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.