ഭോപ്പാല്‍: പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്.
ബാബ്ലി മസാരെ(17), രാധിക ഭാസ്കര്‍ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയില്‍ െവച്ചാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് പെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചത്.
ഈ റൂട്ടില്‍ ആദ്യമായാണ് ട്രെയിൻ കടന്നുപോകുന്നത്. എന്നാല്‍, ഈ റൂട്ടിലെ ട്രെയിൻ ട്രയലിനെക്കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ, സംഭവത്തെ കുറിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.