ബെയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിലുണ്ടായ ഭൂചലനത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
രാത്രിയായിരുന്നു സംഭവം.റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം കാശ്മീരിലെ ലഡാക്കിലും ഭൂചലനം അനുഭവപ്പെട്ടു. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം കാർഗിലാണ്. ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ഇവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.