KeralaNEWS

പന്തളത്ത് നിന്ന് കാണാതായ 3 വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി, തൃശൂരിലെ മൂന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി പൊലീസ് അന്വേഷണം ഊർജിതം

     തൃശൂർ കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെയും  പത്തനംതിട്ട പന്തളത്ത് നിന്ന് മൂന്ന്  വിദ്യാര്‍ത്ഥിനികളെയും ഇന്നലെ കാണാതായി. തൃശൂർ തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പിൽ വീട്ടിൽ അജിത്കുമാറിന്റെ മകൻ അഭിനന്ദ്, പെരുംമ്പിള്ളി ലാലുവിന്റെ മകൻ എമിൽ, നന്തിലത്ത് പറമ്പിൽ ജയന്റെ മകൻ ആദിദേവ് എന്നിവരെയാണ് കാണാതായത്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്നു പേരും. സ്കൂൾ വിട്ടു വന്ന ശേഷമാണ് സൈക്കിളിൽ പോയ ഇവരെ കാണാതായതെന്ന് പറയുന്നു. ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇന്നലെ രാത്രി 12 മണിയോട തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്നലെ  മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ബാലാശ്രമം അധികൃതരുടെ പരാതിയില്‍  അന്വേഷണം ആരംഭിച്ച പൊലീസ് തിരുവനന്തപുരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഫോർട്ട് സ്റ്റേഷനിൽ സുരക്ഷിതരായി കഴിയുന്ന വിദ്യാര്‍ത്ഥിനികളെ ഇന്ന് പന്തളം ബാലാശ്രമം അധികൃതർക്ക് കൈമാറും.

Back to top button
error: