തൃപ്പൂണിത്തുറ: ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോത്സവം കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ.കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂര്‍ സ്വദേശി അഫ്സല് എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോത്സവം കഴിഞ്ഞ് അരൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ പ്രതികള്‍ ശ്രമിച്ചത്.
പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.