ധ്യാൻ ശ്രീനിവാസന്റെ ‘ചിനാ ട്രോഫി’ ട്രയിലർ ക്ലിക്ക്ഡ്, ചിത്രം ഈ വെള്ളിയാഴ്ച തിയേറ്റുകളിൽ
അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ചീനാ ട്രോഫി’ ഡിസംബർ 8ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് വൈറലായി. പൂർണ്ണമായും ഹ്യൂമർ രംഗങ്ങളാണ് ട്രയിലറിനെ ഇത്രയും വൈറലാക്കാൻ സഹായിച്ചത്. ആദ്യ രംഗം തന്നെ ഉദാഹരണം.
പ്രശ്നം വയ്ക്കുന്നയാളിൻ്റെ വായിൽ കൊള്ളാത്ത മന്ത്രോച്ചാരണങ്ങൾ ഉച്ചരിക്കാൻ കഴിയാത്ത ധ്യാൻ ശ്രീനിവാസൻ സിമ്പിളായിട്ടുള്ളത് ഒന്നുമില്ലേയെന്നു ചോദിക്കുന്നത് ആരെയും ചിരിപ്പിക്കും.
ഇടതുപക്ഷ പ്രസ്ഥാനവും,, കായൽത്തീരത്തെ ജീവിതവും, ജീവിക്കാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരൻ്റേയും, അവൻ്റെ വേണ്ടപ്പെട്ടവരുടേയുമൊക്കെ ജീവിതവും കൂട്ടിക്കലർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഈ നാട്ടിലേക്ക് ചൈനാക്കാരിയായ ഒരു പെൺകുട്ടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും നർമ്മ മുഹൂർത്തണളിലൂടെ അവതരിപ്പിക്കുന്നു.
ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കാൻ പോന്നതാണ്.
ധ്യാൻ ശ്രീനിവാസനു പുറമേ ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു, റോയി, ലിജോ ഉലഹന്നൻ, ഉഷ, പൊന്നമ്മ ബാബു, ആലീസ് പോൾ എന്നിവരും പ്രധാന താരങ്ങളാണ്. പുതുമുഖം ദേവിക രമേശാണ് നായിക.
ചൈനീസ് താരം കെൻ കി നിർദോ യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗാനങ്ങൾ- അനിൽ ലാൽ.
സംഗീതം- സൂരജ് സന്തോഷ്.
ഛായാഗ്രഹണം സന്തോഷ് അണിമ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.
പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്.
പ്രസിഡൻഷ്യൽ മൂവീസ് ലിമിറ്റഡിൻ്റെ ബാനറിൽ
അനൂപ് മോഹൻ, ആഷ്ലി മേരി ജോയ്, ലിജോ ഉലഹന്നൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.