തൃശൂര്‍: നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉത്തരവിറക്കി.
4 ന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെയും 5 ന് നാട്ടിക, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍ നിയോജക മണ്ഡലങ്ങളിലെയും ഡിസംബര്‍ 6 ന് കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിലെയും ഡിസംബര്‍ 7 ന് ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
നവകേരള സദസിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഗതാഗത തിരക്കും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ചാണ് അവധി നല്‍കിയത്. എന്നാല്‍ മറ്റൊരു അവധിദിവസം പകരം പ്രവൃത്തി ദിനമായിരിക്കുമെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.