കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, പ്രധാനമന്ത്രി ആവാസ് യോജന, നൈപുണ്യ വികസന സംരംഭങ്ങള്‍, ഉജ്ജ്വല്‍ യോജന, ജീവന്‍ജ്യോതി ബീമ യോജന, സുരക്ഷാ ഭീമ യോജന, സ്വച്ഛ്ഭാരത് മിഷന്‍, ജന്‍ധന്‍ യോജന, ദിന്‍ ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ്‍ ജിവനോപാധി ദൗത്യം, മേക്ക് ഇന്‍ ഇന്ത്യാ തുടങ്ങി 55 ഓളം പദ്ധതികളുടെ വിശദ വിവരങ്ങളാണ് വികസിത് ഭാരത് സങ്കല്പ യാത്രയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇതോടൊപ്പം വിവിധ പദ്ധതികളുടെ ലഘുലേഖയും വിതരണം ചെയ്യുന്നു. സങ്കല്പ യാത്ര കേരളത്തിലെ എല്ലാ പഞ്ചായത്തിലും പ്രയാണം നടത്തും.
നവംബര്‍ 27ന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച യാത്ര സുരേഷ്‌ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം ചെങ്കല്‍ പഞ്ചായത്തില്‍ നടന്ന വികസിത് ഭാരത് സങ്കല്പ യാത്രയില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണും പങ്കെടുത്തു. പ്രദര്‍ശനം നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്ബും രക്ത പരിശോധനയും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എച്ച്‌എല്‍എല്ലിന്റെയും ഹിന്ദ് ലാബിന്റെയും നേതൃത്വത്തിലായിരുന്നു സൗജന്യ മെഡിക്കല്‍ ക്യമ്ബ്.