KeralaNEWS

ആലപ്പുഴയില്‍ ഒന്നരവയസുകാരന്റെ കൈ അമ്മയും സുഹൃത്തും ചേര്‍ന്ന് തല്ലിയൊടിച്ചു ; ദേഹമാസകലം ചൂരൽ കൊണ്ടടിച്ച പാടുകൾ!

ആലപ്പുഴ: കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി.

മര്‍ദിച്ച ശേഷം അമ്മയുടെ സൃഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകൃമാര്‍ കുട്ടിയെ അച്ഛൻ ബിജുന്റെ വീട്ടില്‍ ഏല്‍പ്പിച്ച്‌ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാർ  പരിശോധിച്ചപ്പോഴായിരുന്നു ദേഹമാസകലം മുറിവ് കണ്ടെത്തിയത്.

ഇതോടെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കൈയ്യുടെ അസ്ഥിക്ക് പൊട്ടലുെണ്ടന്ന് കണ്ടെത്തിയത്.കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടാണുള്ളത്.

Signature-ad

ആലപ്പുഴ കറ്റിത്തോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ഗീതയുടെ മകനായ ഒന്നര വയസുകാരനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു.
അമ്മക്കൊപ്പമായിരുന്നു ഒന്നരവയസുകാരന്‍ താമസിച്ചിരുന്നത്. ദീപയ്‌ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു.

ഇതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: