KeralaNEWS

16 കാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്തു; കുളത്തൂപ്പുഴ സ്വദേശി പിടിയില്‍

കൊല്ലം: 16 വയസുകാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്ത യുവാവ് പിടിയില്‍. കുളത്തുപ്പുഴ ആര്‍പിഎല്‍ മാലിദീപ് കോളനിയില്‍ സുജിത്താണ് പിടിയിലായത്.

16 കാരിയും 22 കാരനായ സുജിത്തും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. പെണ്‍കുട്ടി സുജിത്തിനെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തതോടെ ഇരുവരും തമിഴ്നാട്ടിലെ പുളിയറയില്‍ വെച്ച്‌ വിവാഹം കഴിക്കുകയും താമസം തുടങ്ങുകയും ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവാഹം നടത്തി കൊടുക്കുകയായിരുന്നു എന്നാണ് വിവരം.

പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസ് എടുത്തിട്ടുണ്ട്.

Back to top button
error: