Month: December 2023
-
Crime
മൈലപ്രയില്‍ വ്യാപാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്; പിന്നില്‍ വ്യക്തമായ ആസൂത്രണം, 9 പവന്റെ മാല നഷ്ടപ്പെട്ടു
പത്തനംതിട്ട: മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പൊലീസ്. മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കൈലിയും ഷര്‍ട്ടും കണ്ടെത്തി. കഴുത്തിലുണ്ടായിരുന്ന ഒന്‍പത് പവന്റെ മാലയും പണവും നഷ്ടപ്പെട്ടു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം. പോസ്റ്റ് ഓഫീസിനുസമീപം പുതുവേലില്‍ സ്റ്റോഴ്‌സ് എന്ന കട നടത്തിയിരുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുപിന്നില്‍ വലിയ ആസൂത്രണം ഉണ്ടെന്നാണു പ്രാഥമിക നിഗമനം. വായില്‍ തുണിതിരുകി കൈകാലുകള്‍ കെട്ടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്കുശേഷം, വെയിലേല്‍ക്കാതിരിക്കാന്‍ കടയുടെ മുന്‍ഭാഗം പച്ച കര്‍ട്ടന്‍ ഉപയോഗിച്ചു മറച്ചശേഷം ജോര്‍ജ് കടയില്‍ കിടന്നുറങ്ങാറുണ്ട്. വൈകിട്ട് കൊച്ചുമകന്‍ വന്നു നോക്കിയപ്പോളാണ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനും മറ്റുമായി ഇയാള്‍ കുറച്ചധികം പണം സൂക്ഷിക്കാറുണ്ടായിരുന്നു. എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനായില്ല. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടിച്ചു.…
Read More » -
Kerala
കാള പെറ്റെന്ന് കരുതി കയര്‍ എടുക്കരുത്; സുപ്രഭാതം മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ്
കൊച്ചി: സമസ്ത മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാള പെറ്റു എന്ന് കരുതി കയര്‍ എടുക്കരുതെന്നും സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ അപക്വവും തെറ്റായ നടപടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ അത് തങ്ങളുടെ സംഘടനയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമായി പറഞ്ഞു. സമസ്തയുടെ നിലപാടല്ല. അപ്പോള്‍ അവിടെയും വോട്ട് കിട്ടാനായി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സിപിഎമ്മിന്റെ ധാരണയും പാളിപ്പോയി. അതേസമയം, വിഷയത്തില്‍ സാദിഖലി ഷിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അഭിനന്ദാര്‍ഹമായ നിലപാടാണ്. അവരുടെ വാചകങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ്. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായം പറയും. വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച ചെയ്യേണ്ടേ. നാലാം തിയതി വര്‍ക്കിങ് കമ്മിറ്റി ചേരാന്‍ പോകുന്നതേയുള്ളൂ. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സിപിഎമ്മിന് എന്താണ് ആലോചിക്കാനുള്ളത്. കേരളത്തില്‍ ഇട്ടാവട്ടത്തുള്ള സിപിഎമ്മിന് ഇതൊന്നും നോക്കാനില്ലെന്നും സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണം സ്വീകരിച്ച്…
Read More » -
Kerala
വണ്ടിയില്‍ പെട്രോളില്ലെങ്കില്‍ പണിപാളും; ഇന്ന് രാത്രി 8 മണി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോള്‍ പമ്പുടമകള്‍. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പമ്പുടമകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകളും എന്നത്തേയും…
Read More » -
Food
കാച്ചിലാകാം കാലത്ത്, ആരോഗ്യ ഗുണങ്ങൾ ഏറെ
ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ മുൻപ് നാം ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും.ക്രീം മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. തൊലിക്ക് ചാരം കലർന്ന തവിട്ടു നിറം ആയിരിക്കും. വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്. ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും കാച്ചിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള…
Read More » -
India
പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന്;ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവച്ച് വീഴ്‌ത്തി ഇന്ത്യൻ സുരക്ഷാ സേന
ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവച്ച് വീഴ്‌ത്തി ഇന്ത്യൻ സുരക്ഷാ സേന. പഞ്ചാബ് അതിര്‍ത്തിയില്‍ വച്ചാണ് വെടിവച്ച് വീഴ്‌ത്തിയതെന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡ്രോണില്‍ ഉണ്ടായിരുന്ന 523 ഗ്രാം ഹെറോയിൻ സുരക്ഷാ സേന പിടിച്ചെടുത്തു. പഞ്ചാബിലെ ടാൻ താരൻ ഗ്രാമത്തിലെ മാരി കാംബോക്കെ എന്ന സ്ഥലത്തുള്ള കൃഷിയിടത്തിലാണ് ഡ്രോണ്‍ വെടിവച്ച് വീഴ്‌ത്തിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സേന വൃത്തങ്ങൾ അറിയിച്ചു.
Read More » -
India
കോടികളുടെ മരങ്ങള്‍ മുറിച്ച് കടത്തി; ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍
ബംഗളൂരു : കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികള്‍ക്ക് പാസ് നല്‍കി വിവാദത്തിലായ ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരന്‍ വിക്രം സിംഹയെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹാസന്‍ ജില്ലയിലുള്ള വനത്തില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. ബിജെപി എംപിയുടെ സഹോദരന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിക്രം സിംഹയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇലക്‌ട്രോണിക് നിരീക്ഷണം വഴി വിക്രം ബംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സംഘടിത ക്രൈം സ്‌ക്വാഡിനെ സമീപിക്കുകയും സംയുക്ത ഓപ്പറേഷനിലൂടെ വിക്രം സിംഹയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More » -
Careers
കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്ബളം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിദേശ ജോലിക്കായി തെരഞ്ഞാടുക്കാവുന്ന ഏറ്റവും വിശ്വാസ്യ യോഗ്യമായ റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ് ഒഡാപെക്. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡാപെകിലൂടെ പ്രതിവര്‍ഷം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ചേക്കേറുന്നത്. മികച്ച ശമ്ബളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും, സര്‍ക്കാര്‍ പരിരക്ഷയും ലഭിക്കുമെന്നതാണ് ഒഡാപെകിന്റെ മേന്മ. വിദേശ തട്ടിപ്പിലും, സ്‌കാമുകളിലും കുടുങ്ങാതെ സുരക്ഷിത യാത്രയൊരുക്കാന്‍ ഒഡാപെക് എന്നും ഒരുപടി മുന്നിലാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവയിലേക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇത്തവണ യു.എ.ഇയിലേക്ക് പുതിയൊരു റിക്രൂട്ട്‌മെന്റ് കൂടി വിളിച്ചിരിക്കുകയാണ് ഒഡാപെക്. യു എ ഇയിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇന്‍ഡസ്ട്രിയല്‍ / ഓണ്‍ഷോര്‍ / ഓഫ്‌ഷോര്‍ ക്ലിനിക്കുകളിലെ റിക്രൂട്ട്‌മെന്റിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് 2 വര്‍ഷത്തെ പരിചയമുള്ള പുരുഷ ബിഎസ്‌സി നഴ്‌സുമാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. നേരിട്ടുള്ള…
Read More » -
India
മാസ്ക് ധരിക്കുക; ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ്
ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 797 പുതിയ കേസുകളുമായി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറു മരണങ്ങളും കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 4097 സജീവ കേസുകളാണുള്ളത്. പുതുവര്‍ഷാഘോഷം കഴിയുന്നതോടെ കേസുകളുടെ എണ്ണം ഇനിയും കൂടാമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെഎന്‍.1 കോവിഡ്-19 വേരിയന്റ് കൂടുതല്‍ പകരുന്നതും പകര്‍ച്ചവ്യാധിയുമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡെപ്യൂട്ടി ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥനും മുന്നറിയിപ്പ് നല്‍കി.
Read More » -
LIFE
മറ്റേ പെര്‍ഫോമന്‍സിന് ഞാനത്ര പോര, ചേട്ടന്റെ അമ്മേനേയോ പെങ്ങളെയോ വിളിക്ക്: നടി രശ്മി
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്ബരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്.ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിട്ടൊരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് രശ്മി അനില്‍. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. സിനിമയിലെത്തിയപ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രശ്മി അനില്‍. തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. എനിക്ക് കാര്യം മനസിലായി. ഞാന്‍ പറഞ്ഞു. ചേട്ടാ ഞാന്‍ നന്നായി അഭിനയിക്കുമെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ഓക്കെ. പക്ഷെ മറ്റേ പെര്‍ഫോമന്‍സിന് ഞാന്‍ അത്ര പോരാ. അതിന് ചേട്ടന്റെ അമ്മയെയോ പെങ്ങളേയോ കൊണ്ടു പോയിക്കോളൂ. പുള്ളി ഫോണ്‍ വെച്ച്…
Read More »