കണ്ണൂര്‍: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച് എസ്‌എഫ്‌ഐ. പയ്യാമ്ബലം ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്.
ഗവര്‍ണര്‍ക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു സംഭവം.
സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവര്‍ണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്‌എഫ്‌ഐ ഉയര്‍ത്തുന്നത്.
സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ശക്തികളെ തിരികിക്കയറ്റാൻ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെ കേരളം മുഴുവൻ പോസ്റ്റര്‍ യുദ്ധത്തിനാണ് സാക്ഷിയായത്.