NEWSWorld

ലോകത്തെ ആശങ്കയിലാക്കി മാരക ലൈംഗിക രോഗമായ പറങ്കിപ്പുണ്ണ് പടരുന്നു: കണ്ണുകളെയും തലച്ചോറിനെയും തകരാറിലാക്കുന്ന ഈ രോഗം മരണത്തിലേയ്ക്കും നയിക്കും

    ലോകത്തിന് ആശങ്ക പരത്തി സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ് രോഗം വ്യാപകമാകുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണിത്. അമേരിക്കയിൽ സ്ത്രീകളിലാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പറങ്കിപ്പുണ്ണ്‌ രോഗം മാരകമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, തലച്ചോറിനെ ബാധിക്കും. കണ്ണുകൾക്ക് തകരാറുണ്ടാക്കും, മുടികൊഴിച്ചിലിനും  സാധ്യതയുണ്ട്. ശരീരത്തിന്റെ പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന ഈ രോഗം ബധിരത, അന്ധത എന്നിവക്കൊപ്പം മരണത്തിലേക്കും നയിക്കും.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 90 ശതമാനം വരെ വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ട്രെപോണെമാ പല്ലിഡം (Treponema palli-dum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു.  എന്നാൽ ഇത് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗം അണുബാധയുള്ള ഒരാളുമായി സുരക്ഷിതമല്ലാത്ത യോനി, വായ് അല്ലെങ്കിൽ ഗുദ ലൈംഗിക ബന്ധത്തിലൂടെയാണ്. കൂടാതെ, ഗർഭാവസ്ഥയിൽ ഇൻജക്ഷനിലൂടെയോ അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ രക്തപ്പകർച്ചയ്ക്കിടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ ഗർഭസ്ഥ ശിശുക്കൾക്ക് പകരാം.
ലൈംഗിക അവയവങ്ങളില്‍ കൂടിയും  ശാരീരിക ബന്ധങ്ങൾ വഴിയും രോഗബാധിതനായ വ്യക്തിയുടെ ഏതെങ്കിലും മുറിവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും ഈ ബാക്ടീരിയകൾ പകരാം.

Signature-ad

വളരെക്കാലം ചികിത്സിച്ചില്ലെങ്കിൽ ഡിമെൻഷ്യ, ഹൃദയസ്തംഭനം, സ്വഭാവത്തിലെ മാറ്റങ്ങൾ, ഓർമക്കുറവ് എന്നീ സങ്കീർണതകളിലേക്ക് നയിച്ചേക്കാം ഈ രോഗം

അന്ധത, തിമിരം, പ്രകാശത്തോടുള്ള സംവേദനക്ഷമത, കാഴ്ച മങ്ങൽ, കണ്ണുകളിൽ വേദനയും ചുവപ്പും
വീക്കം എന്നിങ്ങനെ കണ്ണുകളെയും ഗുരുതരമായി ബാധിക്കുന്നു

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, ഈ രോഗം ആരെയെങ്കിലും സ്പർശിക്കുന്നതിലൂടെയോ അവരുടെ വസ്ത്രങ്ങളോ പാത്രങ്ങളോ ഉപയോഗിച്ചാലോ മറ്റോ പകരില്ല. എന്നാൽ രോഗബാധിതനായ വ്യക്തിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് എളുപ്പത്തിൽ അതിന്റെ ഇരയാകാം.

രോഗ ലക്ഷണങ്ങൾ എന്തൊക്കെ…?

ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ രണ്ടോ മൂന്നോ ആഴ്ച എടുത്തേക്കാം. തുടക്കത്തിൽ, വ്രണങ്ങള്‍, പുണ്ണുകള്‍, തടിപ്പുകൾ, മുറിവുകള്‍ തുടങ്ങിയവയാണ് പ്രകടമാകുക. തിണർപ്പ്, തലവേദന, മുടി കൊഴിച്ചിൽ, ശരീരത്തിൽ വ്രണങ്ങൾ, അരിമ്പാറ ഇവയാണ്  ലക്ഷണങ്ങൾ. ലൈംഗിക ഭാഗങ്ങള്‍, വായ്ക്കുള്‍വശം, കൈപ്പത്തി, കാല്‍പ്പത്തികള്‍ എന്നിവിടങ്ങളിലാവും വ്രണങ്ങള്‍ ഉണ്ടാവുന്നത്. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തലവേദന, പേശീവേദന, പേശീവീക്കം എന്നിവ ഉണ്ടാവും. രോഗം മൂര്‍ച്ഛിച്ചാല്‍ അത് തലച്ചോറ്, നാഡി, കണ്ണ്, ഹൃദയം, രക്തധമനി, കരള്‍, എല്ല്, സന്ധി എന്നിവ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളെ ബാധിക്കും. ശരീരം ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, സ്തംഭനം, പതുക്കെയുള്ള അന്ധത, മറവിരോഗം, എന്നിവയും സിഫിലിസിന്റെ അവസാനഘട്ടത്തില്‍ പ്രകടമായേക്കാം.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സിഫിലിസ് കേസുകൾ ക്രമാതീതമായി വർധിച്ചു. കൃത്യസമയത്ത് കണ്ടെത്തിയാൽ ചികിത്സിക്കാൻ എളുപ്പമാണ്.

ഇന്ത്യയിലും പടരുമോ?

സഫ്ദർജംഗ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ എച്ച്.ഒ.ഡി പ്രൊഫസർ ഡോ. ജുഗൽ കിഷോർ വിശദീകരിക്കുന്നത്, സിഫിലിസ് വായു മൂലമോ ഏതെങ്കിലും വൈറസ് മൂലമോ പടരുന്നില്ലെങ്കിലും, രോഗബാധിതനായ ഒരാൾ മറ്റൊരു രാജ്യത്തേക്ക് വരുമ്പോൾ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് രോഗം പടരുമെന്നാണ്. എന്നിരുന്നാലും ഈ രോഗം മൂലം ഗുരുതരമായ അപകടങ്ങളൊന്നും ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

Back to top button
error: