Month: November 2023
-
LIFE
നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു; നിര്‍മ്മാണവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഉര്‍വശി!
നടി ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉർവശിയാണ്. എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നും അണിയറക്കാർ അറിയിക്കുന്നു. അനിൽ നായർ ആണ് ഛായാഗ്രഹണം. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ…
Read More » -
Local
അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശനഷ്ടം; രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണ്ണമായും നശിച്ചു
തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശനഷ്ടം. രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റ് ആറ് വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃഷ്ണകുമാർ എന്നയാളിന്റെയും മറ്റൊരാളിന്റെയും വള്ളവും വലയും മറ്റ് ഉപകരണങ്ങളുമാണ് പൂർണമായും നഷ്ടമായത്. ഓരോരുത്തർക്കും പത്ത് ലക്ഷത്തിലധികം രൂപയു നഷ്ടമുണ്ടായതായാണ് പ്രാധമിക നിഗമനം. ബാബു, മുരുകൻ, ബാലകൃഷണൻ, ഭുവനചന്ദ്രൻ, ശ്രീകണ്ഠൻ, മനോഹരൻ എന്നിവരുടെ വള്ളങ്ങളാണ് ഭാഗികമായി നശിച്ചത്. വലകളും മറ്റ് ജീവനോപാധികളും നഷ്ടമായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയാണ് ശക്തമായ കടൽ ക്ഷോഭമുണ്ടായത്. കമ്പവല വലിക്കുന്നതിന് സപ്പോർട്ടായി ഉപയോഗിക്കുന്ന വള്ളങ്ങളാണ് നശിച്ചതിൽ ഏറെയും. രാവിലെ മീൻ പിടിക്കാൻ എത്തിയ തൊഴിലാളികളാണ് വള്ളങ്ങൾ കൂട്ടിയിടിച്ച് നശിച്ചതായി കണ്ടത്. ഉടൻ തന്നെ മറ്റ് വള്ളങ്ങൾ ഇവർ മാറ്റിയതിനാൽ കൂടുതൽ വള്ളങ്ങൾ നശിക്കുന്നത് തടയാനായി. നശിച്ചവ രജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങളായതിനാൽ നഷ്ടപരിഹാര ത്തിന്റെ കാര്യത്തിൽ അധികൃതർ പൂർണ്ണമായ ഉറപ്പു നൽകിയിട്ടില്ല. കടലെടുത്ത വലകൾ വീണ്ടെടുക്കാൻ മറൈൻ…
Read More » -
LIFE
ഋഷഭ് ഷെട്ടി ബോളിവുഡ് സിനിമയില്‍ എപ്പോള്‍ എത്തും ? ആ ചോദ്യത്തിന് മുന്നിൽ മനസ് തുറന്ന് പ്രിയ താരം
കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. കന്നഡയില്‍ നിന്നുള്ള ഹിറ്റായ കാന്താരയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റേഴ്‍സ് ഒന്നിന്റെ ഒരു ടീസര്‍ അടുത്തിടെ പുറത്തുവിട്ടതില്‍ നിന്ന് മനസിലാകുന്നത് ആദ്യ ചിത്രത്തിന് മുമ്പുള്ള കഥയായിരിക്കും എന്നാണ്. ടീസര്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഋഷഭ് ബോളിവുഡ് സിനിമയില്‍ എപ്പോള്‍ എത്തും എന്ന ഒരു ചോദ്യം ഉയര്‍ന്നതും അതില്‍ നിലപാട് വ്യക്തമാക്കിയതും. ഒരുപാട് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താര 2022 സെപ്‍തംബറിലായിരുന്നു…
Read More » -
Crime
പെണ്‍കുട്ടിയെ 5 വയസു മുതല്‍ പീഡിപ്പിച്ചു, വിവരം പുറത്തറിഞ്ഞത് 10-ാം ക്ലാസിലെ കൗണ്‍സലിങ്ങിലൂടെ; ബന്ധുവായ പ്രതിക്ക് 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വയസു മുതല്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാര്‍ച്ചില്‍ കുത്തിയതോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബു (54) നെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തിൽ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവര്‍ഷം തടവുകൂടി അനുഭവിക്കണം. ബന്ധുവായ പ്രതി വിശേഷാവസരങ്ങളിലും മറ്റും വീട്ടില്‍ വരുന്ന സമയങ്ങളില്‍ കുട്ടിക്ക് അഞ്ചു വയസുള്ളപ്പോള്‍ വീട്ടില്‍ വച്ചും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വച്ചും. വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്ത് കൊണ്ട് പോയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 10-ാം ക്ലാസിലെ കൗണ്‍സലിങ് സമയം കൗണ്‍സിലറോട് കാര്യം പറയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്ത്…
Read More » -
Crime
രാജസ്ഥാനിൽ വിവാഹ വീട്ടിൽനിന്ന് ആളൊഴിഞ്ഞയിടത്തേക്ക് അച്ഛൻ മകളെ കൊണ്ടുപോയി കഴുത്തറത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി
ദില്ലി: രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലാത്ത് വച്ചാണ് കൊന്നത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ സംഭവം, പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു മുപ്പത്തി രണ്ടുകാരിയായ മകള്‍. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി. കഴുത്തറത്ത ശേഷം കയ്യിൽ കരുതിയ പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇളയ മകളോട് കാത്തു നിൽക്കാൻ പറഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. തിരിച്ചെത്തിയ അച്ഛന്റെ കൈയിൽ ചോരപുരണ്ടതു കണ്ട ഇളയമകളാണ് പ്രദേശവാസികളെ വിവരമറിയിച്ചത്. പൊലീസെത്തുമ്പോൾ പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പന്ത്രണ്ട് വർഷമായി കുടുബവുമായി അകന്നു കഴിയുന്ന പ്രതി, മൂത്തമകളാണ് ഇതിനു കാരണമെന്ന് ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രതി ശിവ്ലാൽ മേഘ്വാൾ ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി…
Read More » -
Crime
മോഷ്ടാവെ ഉപദ്രവിക്കരുത്, പ്ലീസ് ജിവിച്ചു പോകട്ടെ… പ്രശ്നമൊക്കെ പറഞ്ഞു തീർക്കണം. ഇങ്ങനെ മോഷ്ടിച്ചു തീർക്കരുത്!
കൽപ്പറ്റ: പുൽപ്പള്ളിയിലെ ഒരു കടയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നു തവണ കള്ളൻ കയറി. മൂർപ്പനാട്ട് ജോയിയാണ് കള്ളനെ കൊണ്ട് പൊറുതി മുട്ടിയത്. മോഷ്ടാവെ ഉപദ്രവിക്കരുത്. പ്ലീസ് ജിവിച്ചു പോകട്ടെ, മൂന്ന് തവണ കള്ളൻ കയറി. എത്തിയതാകട്ടെ ഒരേ കള്ളൻ പൊറുതി മുട്ടി കടയുടെ. നവംബർ ഏഴിനാണ് ആദ്യ മോഷണം. കടയോട് ചേർന്ന നഴ്സറിയുടെ പൂട്ട് തകർത്തു. അലമാരയിലെ അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു. രണ്ടാം മോഷണത്തിന് നഴ്സറിയോട് ചേർന്നുള്ള കൂൾബാറിൽ കയറി 15000 രൂപ വിലമതിക്കുന്ന സാധനം കൊണ്ടുപോയി. നവംബർ 19 -ന് മൂന്നാമതും കള്ളനെത്തി. സിഗരറ്റ്, മിഠായി, പണം എന്നിവ മോഷ്ടിച്ചു. ആദ്യം രണ്ടുതവണയും എത്തിയത് പുലർച്ചെയാണെങ്കിൽ മൂന്നാം മോഷണം രാത്രി ഒമ്പത് മണിയോടെ ആയിരുന്നു. കടയുടമ പറയുമ്പോലെ മോഷ്ടാവിനോട് ആര്‍ക്കായാലും അതേ പറയാനുള്ളു. പ്രശ്നമൊക്കെ പറഞ്ഞു തീർക്കണം. ഇങ്ങനെ മോഷ്ടിച്ചു തീർക്കരുത്.
Read More » -
Tech
സ്വച്ഛ് ഗൂഗിൾ! ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുക
ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് അറിയിച്ചിരുന്നു. 2023 മെയ് മാസത്തിലാണ് ഗൂഗിൾ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ നയത്തിന് കീഴിൽ, ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ ഫോട്ടോസ് ഇല്ലാതാക്കും. ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാനാണ് സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി…
Read More » -
Crime
അച്ഛൻ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല… ഗൾഫിൽ ജോലി ചെയ്തപ്പോൾ അച്ഛനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു, തിരിച്ച് അവഗണന മാത്രം എന്നാരോപിച്ചായിരുന്നു കൊലപാതകം; സ്വത്ത് വീതം വയ്പ്പിലും അനിൽകുമാറിന് അതൃപ്തി
കൊല്ലം: പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനിൽ കുമാറും ശ്രീനിവാസനുമായി അടിപിടി പതിവായിരുന്നു. കൃത്യത്തിന് മുൻപും വാക്കേറ്റമുണ്ടായി. അനിൽകുമാറിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീനിവാസനോട് ഒരു ലക്ഷം രൂപ ചോദിച്ചെങ്കിലും നൽകിയില്ല. സ്വത്ത് വീതം വയ്പ്പിലും അനിൽകുമാറിന് അതൃപ്തിയുണ്ടായിരുന്നു. അച്ഛൻ വേണ്ടത്ര പരിഗണന നൽകാത്തതിലും വിരോധമുണ്ടായിരുന്നു. ഗൾഫിൽ ജോലി ചെയ്തപ്പോൾ അനിൽകുമാർ അച്ഛനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. എന്നാൽ തിരിച്ച് അവഗണന മാത്രം എന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്. അടിപിടിക്ക് ശേഷം മുറിയിലേക്ക് പോയ ശ്രീനിവാസന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. സംഭവ സമയത്ത് ശ്രീനിവാസന്റെ ഭാര്യയും അയൽപക്കത്തെ സ്ത്രീയും വീട്ടിലുണ്ടായിരുന്നു. പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചെങ്കിലും സ്ഥലത്ത് വച്ച് തന്നെ ശ്രീനിവാസൻ മരിച്ചു. പൊലീസ് എത്തി…
Read More » -
Crime
രാമരപുരത്തെ കവർച്ച കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി 18 വർഷങ്ങൾക്ക് ശേഷം തേനിയിൽനിന്നു പോലീസിന്റെ പിടിയിൽ
രാമപുരം: കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 18 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ വേലൻ (42) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2005 ജൂലൈ മാസം പതിനാറാം തീയതി വെളുപ്പിനെ വെള്ളിലാപ്പള്ളി ഭാഗത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും, പണവും കവർച്ച ചെയ്യുകയായിരുന്നു. ഈ കേസിൽ മറ്റു രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ സംസ്ഥാനം വിട്ട് ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് വേലൻ ഒളിവിൽ താമസിച്ചിരുന്ന തേനിയിൽ നിന്നും അന്വേഷണസംഘം ഇയാളെ പിടികൂടുന്നത്. രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ ജോബി ജേക്കബ്, സി.പി.ഓ മാരായ ബിജു കെ.രമേശ്, അരുൺകുമാർ, വിനീത് രാജ്, വിഷ്ണു.ഡി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ…
Read More » -
Crime
പാലായിലെ വ്യാപാരസ്ഥാപനത്തിൽനിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ
പാലാ: പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി പോലീസിന്റെ പിടിയിലായി. ബീഹാർ സ്വദേശികളായ നിഹാൽകുമാർ (20) സഹിൽകുമാർ (19) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവർ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താൻ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും, കോൺഫറൻസിൽ ആയതിനാൽ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എം.ഡി.ആണെന്ന വ്യാജേന അയക്കുകയായിരുന്നു. ഇതിൽ പ്രകാരം സ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുകയും ചെയ്തു. തുടർന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പോലീസിൽ പരാതി നൽകുകയും, പാലാ പോലീസ് കേസ് രജിസ്റ്റർ…
Read More »