കൊച്ചി: പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകനായ പി.ജി.മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2018 ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.
Related Articles
ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്നക്കാരന്‍
January 18, 2025
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
January 18, 2025
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
January 18, 2025
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
Check Also
Close