KeralaNEWS

ഇയാള്‍ക്കു വല്ല തേങ്ങയും അറിയാമോ? മേലില്‍ ഇങ്ങനെ കാണിക്കരുത്: യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍

കൊല്ലം: താലൂക്ക് വികസന സമിതി യോഗത്തിനിടെ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ എന്‍ജിനീയര്‍മാരെ ശാസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വിഡിയോ പുറത്ത്. യോഗത്തിനിടെ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പരാതി പരിശോധിക്കാന്‍ ഇറങ്ങിയതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. താലൂക്ക് സഭ ചേരുന്ന ദിവസം വേറെ ഒരു പണിക്കും പോകരുതെന്ന് എന്‍ജിനീയര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ നേരത്തെയും മുന്നറിയിപ്പു നല്‍കിയതാണെന്ന് എംഎല്‍എ ഓര്‍മിപ്പിച്ചു. മറ്റൊരു എന്‍ജിനീയറോട്, ഇയാള്‍ക്കു വല്ല തേങ്ങയും അറിയാമോ എന്നും എംഎല്‍എ ചോദിച്ചു.

”താലൂക്ക് സഭ വിളിക്കുന്ന ദിവസം ഇനി മേലാല്‍ വേറെ പരിപാടി വയ്ക്കരുത്. ഇത് ലാസ്റ്റ് വാണിങ്ങാണ്. വന്നാല്‍ ഉടനെ പോകണമെന്നു പറയുന്നതിന് കഴിഞ്ഞ തവണ ഞാന്‍ ഒന്നു മുന്നറിയിപ്പു തന്നതാണ്. താലൂക്ക് സഭ കൂടുമ്പോള്‍ ഇന്നു രാവിലെ അവിടെ സര്‍വേയ്ക്കു ചെല്ലാമെന്നു പറയുന്നത് മോശമല്ലേ? ഈ സര്‍വേ ഉച്ചയ്ക്കു ശേഷം വയ്ക്കാമായിരുന്നല്ലോ. അങ്ങനെ പോകരുത്. സര്‍വേയ്ക്ക് ഉച്ചയ്ക്കു പോകണം.

Signature-ad

”താലൂക്ക് സഭയെന്നാല്‍ എല്ലാവരും കൂടി പങ്കെടുക്കുന്നതാണ്. ഇത്രയും പഞ്ചായത്തു മെമ്പര്‍മാരും പ്രസിഡന്റും എല്ലാവരും വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്നു നിര്‍ത്തിക്കോണം. കേട്ടോ ബിജു. മേലാല്‍ ഇങ്ങനത്തെ പരിപാടി കാണിക്കരുത്.” എംഎല്‍എ പറഞ്ഞു. ‘ഇതു മൂന്നാഴ്ച മുന്‍പു കൊടുത്ത നോട്ടിസാണെ’ന്നും അദ്ദേഹം പറയുന്നത് വീഡിയോയിലുണ്ട്.

അതിനിടെ മറ്റൊരു എന്‍ജിനീയറോടും ഗണേഷ് കുമാര്‍ കുപിതനായി. ”ഇതിന് ഇയാള്‍ വന്നാല്‍ മതിയോ? ഇയാള്‍ക്കു വല്ല തേങ്ങയും അറിയാമോ? ഒരു തേങ്ങയും മാങ്ങയും അറിയാത്ത ഇയാളാണോ ഇവരോടു സംസാരിക്കാന്‍ പോകുന്നത്? ഇവിടെയിരിക്കുന്ന ആരെങ്കിലും ചോദിക്കുന്ന ചോദ്യത്തിന് അയാള്‍ക്കു മറുപടി പറയാന്‍ പറ്റുമോ? വെറുതേ ആവശ്യമില്ലാത്ത കാര്യത്തിന്.. ഗോഷ്ടി കാണിക്കുന്നു”-ഗണേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: