CrimeNEWS

കാറിനുള്ളില്‍ കഴുത്തുഞെരിച്ച് വീട്ടമ്മയുടെ കാലപാതകം: ഒരു പ്രതി കൂടി അറസ്റ്റില്‍; ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് ശരത്.

ഗൂഡല്ലൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ശരത് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും സൈനബയുടെ മാല ഉള്‍പ്പെടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Signature-ad

പ്രതികള്‍ സൈനബയില്‍ നിന്ന് തട്ടിയെടുത്ത അവശേഷിക്കുന്ന സ്വര്‍ണവും പണവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ സ്വര്‍ണം മറ്റൊരു സംഘത്തിന് കൈമാറിയതായാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണവും പണവും തട്ടിയ സംഘത്തെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

കഴിഞ്ഞ 13-നാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കുന്നതിനായി കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയത്. മലപ്പുറം സ്വദേശി സമദും സുഹൃത്ത് സുലൈമാനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ചുരത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു.

 

 

Back to top button
error: