IndiaNEWS

നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ വന്‍ സുരക്ഷാ വീഴ്ച്ച!!

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നടന്ന നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച്ച!!

മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് ‘ഫ്രീ പലസ്തീന്‍’ ഷര്‍ട്ടും ധരിച്ച് ഓടിയെത്തിയ ഒരാള്‍ ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത്  കയ്യിടുകയും ചെയ്തു.

 അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.14-ാം ഓവറിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇയാളെ അഹമ്മദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതിന്‍റെയും ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിയുള്ളതിനാലും വൻസുരക്ഷാ സജ്ജീകരണങ്ങളായിരുന്നു അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെപോലും മൂന്ന് ഘട്ട പരിശോധനയിലൂടെ മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടത്. ഇതിനിടെയാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായത്.യുവാവ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് കളി അല്‍പസമയം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: