അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകര്‍ത്തെറിഞ്ഞ ഓസ്ട്രേലിയ തങ്ങളുടെ ആറാം ലോക കിരീടവും സ്വന്തമാക്കി.
ഇന്ത്യ മുന്നോട്ടുവച്ച 241 റണ്‍സ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശര്‍മയെ പുറത്താക്കാൻ തകര്‍പ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറര്‍ ആയി.
. 58 പന്തില്‍ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തില്‍ മൂന്നക്കം തികച്ചു. സെഞ്ചുറിക്ക് പിന്നാലെ ആക്രമണം അഴിച്ചുവിട്ട ഹെഡ് അനായാസം ഓസീസിനെ കിരീടത്തിലേക്കും നയിച്ചു. ഇടക്കിടെ പടുകൂറ്റൻ സിക്സറുകള്‍ കണ്ടെത്തിയ ഹെഡ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കളിച്ചാണ് ഓസീസിനെ ജേതാക്കളാക്കിയത്.
വിജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സിറാജിൻ്റെ പന്തില്‍ ശുഭ്മൻ ഗില്‍ പിടിച്ച് പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്നുമൊത്ത് ഹെഡ് 192 റൺസാണ് പടുതുയര്‍ത്തിയത്.