തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകി. നാളെ രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെ ഭാസുരാംഗൻ, മകൻ അഖിൽ ജിത്, മകൾ ഭിമ എന്നിവരെ പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഭാസുരാംഗന്റെ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് ഭാസുരാംഗൻ പറയുന്നത്.
Related Articles
കാസര്‍കോട്ട് സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 46 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
December 31, 2024
ഹാപ്പി ന്യൂഇയര്‍; 2025നെ വരവേറ്റ് കിരിബാത്തി ദ്വീപ്; ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി; പുതുവത്സരം പിറക്കുന്ന പതിനാറാം രാജ്യം ഇന്ത്യ
December 31, 2024
Check Also
Close