ന്യൂഡൽഹി: ദീപാവലിക്ക് ഡല്‍ഹിയില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്.ദീപാവലിയോട് അനുബന്ധിച്ച് രണ്ടാഴ്ചകൊണ്ട് മദ്യവില്‍പ്പനയില്‍ നിന്ന് ലഭിച്ചത് 525 കോടി രൂപയിലധികമാണ്.
കണക്കുകള്‍ അനുസരിച്ച്, ദീപാവലിക്ക് മുമ്ബുള്ള 18 ദിവസങ്ങള്‍ക്കുള്ളില്‍ 3 കോടിയിലധികം മദ്യക്കുപ്പികളാണ് ഡല്‍ഹിയില്‍ മാത്രം വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വില്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 40 ശതമാനത്തിലധികം വര്‍ധനവാണ് ഇത്തവണത്തെ ദീപാവലിക്ക് രേഖപ്പെടുത്തിയത്.
ദീപാവലിയുടെ തലേദിവസം 54 കോടി രൂപയുടെ മദ്യമാണ് ഡല്‍ഹി ജനത വാങ്ങിയത്. മുൻവര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 2.11 കോടി കുപ്പികള്‍ ആണ് വിറ്റഴിച്ചത്.
അതേസമയം ദീപാവലി ദിനത്തില്‍ 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്.മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.