FeatureNEWS

നിങ്ങളുടെ യുപിഐ പിൻ ഇടയ്ക്കിടെ മാറ്റണം; ചെയ്യേണ്ടത് ഇത്രമാത്രം

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഒരു ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ).

ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍ നമ്ബറോ വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസോ (വിപിഎ) ഉപയോഗിച്ച്‌ പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. നിങ്ങളുടെ യുപിഐ ഇടപാടുകള്‍ സുരക്ഷിതമാക്കാൻ വേണ്ടി ഒരു യുപിഐ പിൻ ക്രിയേറ്റ് ചെയ്തിട്ടുണ്ടാവും. ഈ യുപിഐ പിൻ ഇടയ്ക്കിടെ മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എങ്ങനെയാണ് യുപിഐ പിൻ മാറ്റേണ്ടത് എന്ന് നോക്കാം.

Signature-ad

സുരക്ഷയ്ക്കായി ചെയ്യേണ്ടത്


നിങ്ങളുടെ യുപിഐ പിൻ ഓര്‍ത്തിരിക്കാൻ എളുപ്പമുള്ളതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഊഹിക്കാൻ പ്രയാസമുള്ളതുമായിരിക്കണം. നിങ്ങളുടെ യുപിഐ പിൻ ആരുമായും ഷെയര്‍ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ യുപിഐ പിൻ മാറ്റാൻ യുപിഐ ആപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ അവ റീ സെറ്റ് ചെയ്യുക
ഇത് മാറ്റേണ്ടത് എങ്ങനെ എന്ന് നോക്കാം.

1.നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണില്‍ യുപിഐ എനേബിള്‍ ചെയ്ത ആപ്പ് തുറക്കുക.
2.ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവോ ബാങ്ക് ആപ്പോ ആണ് യുപിഐ എനേബിള്‍ ആപ്പുകള്‍.
3.ഇനി നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
4.ക്രെഡൻഷ്യല്‍സില്‍ നിങ്ങളുടെ യുപിഐ ഐഡി, മൊബൈല്‍ നമ്ബര്‍, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടുന്നു.

5.ലോഗിൻ ചെയ്‌തുകഴിഞ്ഞാല്‍ യുപിഐ സര്‍വ്വീസിലേക്കോ സെറ്റിങ്സിലേക്കോ പോവുക.
6.ഇവ സാധാരണയായി മെയിൻ മെനുവില്‍ അല്ലെങ്കില്‍ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നല്‍കിയിരിക്കും.
7.യുപിഐ സര്‍വ്വീസ് മെനുവിഷ ചേഞ്ച് യുപിഐ പിൻ അല്ലെങ്കില്‍ റീസെറ്റ് യുപിഐ പിൻ ഓപ്‌ഷൻ നോക്കുക.
8. നിങ്ങളുടെ നിലവിലെ യുപിഐ പിൻ നല്‍കാൻ നിങ്ങളോട് ആവശ്യപ്പെടും.
9. നിലവിലെ യുപിഐ പിൻ നല്‍കിയ ശേഷം ഒരു പുതിയ യുപിഐ പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും
10. പുതിയ യു.പി.ഐ പിൻ അവിടെ നല്‍കുക

11. സ്ഥിരീകരിക്കാൻ പുതിയ യുപിഐ പിൻ വീണ്ടും നല്‍കുക.

12. നിങ്ങള്‍ പുതിയ പിൻ നല്‍കി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ചേഞ്ചുകള്‍ സബ്മിറ്റ് ചെയ്യുക.

13. നിങ്ങളുടെ യുപിഐ പിൻ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് നിങ്ങള്‍ക്ക് ലഭിക്കും.

Back to top button
error: