KeralaNEWS

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം; സന്ദർശകരുടെ എണ്ണത്തിൽ 20.1 ശതമാനം വര്‍ധനവ്

കൊച്ചി:സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രായിടമായി കേരളം മാറുന്നു. ആഭ്യന്തരസഞ്ചാരികളുടെ കേരളത്തിലേക്കുള്ള എണ്ണത്തില്‍ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ പ്രകാരം 20.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023 വര്‍ഷത്തെ ആദ്യ ആറുമാസത്തെ കണക്കുകളിലാണ് വര്‍ധനവ് പ്രകടമായിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍നിന്നും 1,06,83,643 ആഭ്യന്തര സഞ്ചാരികളാണ് ജനുവരി മുതല്‍ ജൂണ്‍ വരെ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. 88,95,593 സഞ്ചാരികളാണ് കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കേരളത്തിലേക്കെത്തിയത്.

Signature-ad

വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2023ലെ ആദ്യ പാദത്തില്‍ 2,87,730 പേരാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1,05,960 പേരായിരുന്നു കേരളത്തിലേക്ക് എത്തിയത്. 171.55 ശതമാനത്തിന്റെ വലിയ വര്‍ധനവാണ് പ്രകടമായിരിക്കുന്നത്.

സഞ്ചാരികളോടൊപ്പം വിനോദസഞ്ചാരമേഖലയില്‍നിന്നുള്ള വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2022-ല്‍ 35,168.42 കോടി രൂപയായിരുന്നു വരുമാനം. 2021-ല്‍ ഇത് 12,285.91 കോടി രൂപയായിരുന്നു. എറണാകുളമാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ടയിടം. ഇടുക്കി, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളാണ് പിനീടുള്ള സ്ഥാനങ്ങളില്‍.

Back to top button
error: