Month: October 2023
-
Crime
കളമശേരിേക്കസിന്റെ അന്വേഷണം ദുബായിലേക്ക്; ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങള്‍ പരിശോധിക്കുന്നു
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും. എന്‍ഐഎയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലത്തടക്കം വിശദമായ അന്വേഷണം നടത്തും. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. വിദേശത്തുനിന്ന് ബോംബു നിര്‍മാണത്തെക്കുറിച്ച് ഡൊമിനിക് മാര്‍ട്ടിന്‍ പഠിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണം പഠിക്കാന്‍ ഒട്ടേറെത്തവണ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ, എന്‍എസ്ജി, ഇന്റലിജന്‍സ് ബ്യൂറോ, കേരള പൊലീസ് തുടങ്ങിയവര്‍ അന്വേഷിക്കുന്നത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാര്‍ട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് എന്‍ഐഎയുടെ സൈബര്‍ ഫൊറന്‍സിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലായിരുന്ന ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ മാര്‍ട്ടിന്‍…
Read More » -
Crime
ഫുട്ബോള്‍ കളിക്കിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം; 16-കാരന് ബിയര്‍കുപ്പി കൊണ്ട് കുത്തേറ്റു
തിരുവനന്തപുരം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്കു കഴുത്തിനു കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് പൊട്ടിച്ച ബിയര്‍കുപ്പികൊണ്ടുള്ള കുത്തേറ്റത്. കഴുത്തില്‍ രണ്ടു കുത്തേറ്റിട്ടുണ്ട്. വിദ്യാര്‍ഥി ഗുരുതരപരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സമീപത്തായിക്കിടന്ന ബിയര്‍കുപ്പി പൊട്ടിച്ച് പത്താംക്ലാസുകാരനായ 15-കാരന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ കുത്തുകയായിരുന്നു. ഗുരുതര പരിക്കുള്ളതിനാല്‍ വിദ്യാര്‍ഥിക്കു ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഠിനംകുളം പോലീസ് കേസെടുത്തു.
Read More » -
Crime
81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു?
ന്യൂഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. ‘ുംി0001’ എന്ന പേരിലുള്ള ‘എക്‌സ്’ (പഴയ ട്വിറ്റര്‍) പ്രൊഫൈലിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്. പേര്, ആധാര്‍, പാസ്‌പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ജെന്‍ഡര്‍, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍ ) ശേഖരിച്ച വിവരങ്ങളാണിവയെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്ഇന്‍) ഐസിഎംആറിനെ വിവരമറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2022 നവംബര്‍ 30ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു (ഐസിഎംആര്‍) നേരെ വമ്പന്‍ സൈബര്‍ ആക്രമണത്തിനു ശ്രമം നടന്നിരുന്നു. 24 മണിക്കൂറിനിടയില്‍ ആറായിരത്തോളം ഹാക്കിങ് ശ്രമങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » -
Kerala
ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ച്ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/ വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായിട്ടാണ് മഴ തുടരുന്നത്. നവംബര്‍ 03 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Kerala
സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യൻ നിയമനം
മഞ്ചേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയം, കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ എട്ടിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഇസിജി ടെക്നീഷ്യനെ നിയമിക്കുന്നു കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഇസിജി ടെക്നീഷ്യനെ (179 ദിവസം) നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : പിഎസ് സി അംഗീകരിച്ച ഇസിജി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം. പ്രായം 40 വയസ്സില്‍ താഴെ. യോഗ്യതയുള്ളവര്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ഗവ.ജനറല്‍ ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0495 2365367
Read More » -
Crime
രഞ്ജുഷയുടെ മരണം പിറന്നാള്‍ ദിനത്തില്‍; സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചന
തിരുവനന്തപുരം: സിനിമസീരിയല്‍ നടി രഞ്ജുഷ മേനോന്റെ (35) മരണം പിറന്നാള്‍ ദിനത്തില്‍. ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റില്‍ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം എന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ സീരിയല്‍ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നു പോയെന്നും രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനാല്‍ താന്‍ തിരിച്ചു വീട്ടിലേക്കു ചെന്നെന്നുമാണ് മനോജ് ശ്രീലകം ശ്രീകാര്യം പൊലീസിനു മൊഴി നല്‍കിയത്. താമസിക്കുന്ന ഫ്‌ളാറ്റിലെ വാതില്‍ പൂട്ടിയിരുന്നതിനാല്‍ താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഏണി വച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടി കയറി വാതില്‍ തുറന്നു നോക്കുമ്പോഴാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടതെന്നും മനോജ് പൊലീസിനോടു പറഞ്ഞു. ഫാനില്‍ നിന്നു നിലത്തിറക്കി പരിശോധിക്കുമ്പോള്‍ മരിച്ചിരുന്നു എന്നും മനോജ് മൊഴി നല്‍കി. പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. പറവൂര്‍…
Read More » -
NEWS
കാടത്തം ഒഴിയുന്നില്ല; ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതിയുടെ മൃതദേഹം കണ്ടെത്തി
ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മൻ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഷാനി ലൂക്ക് (23) എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹം ഗാസയില്‍ ഇസ്രയേല്‍ സെെന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്നയാക്കിയ നിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരെ ഹമാസിന്റെ ആക്രമണമുണ്ടായത്.
Read More » -
Kerala
മറൈന്‍ ഡ്രൈവില്‍ രാത്രി വിലക്കില്ല; ഏത് സമയവും പ്രവേശിക്കാമെന്ന് ജിസിഡിഎ
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ. പ്രവേശിക്കുന്നതിന് സമയപരിധി ഉണ്ടാകില്ലെന്നും ഏതുസമയത്തും ആളുകള്‍ക്ക് അവിടെ പ്രവേശിക്കാമെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് അവലോകനയോഗത്തിലാണ് തീരുമാനം. മറൈന്‍ ഡ്രൈവില്‍ രാത്രി പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജിസിഡിഎ വ്യക്തമാക്കി. ഇനിയും അതുതന്നെ തുടരും. രാത്രികാലങ്ങളില്‍ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല. അതുസൂചിപ്പിക്കുന്ന ബോര്‍ഡ് അവിടെ സ്ഥാപിക്കും. ആ ബോര്‍ഡില്‍ പറയുന്ന അനുവദനീയമല്ലാത്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ അവിടെ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തും. മറൈന്‍ ഡ്രൈവിലെ ജിസിഡിഎ കോംപ്ലക്സില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം അനില്‍കുമാര്‍, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ടി കെ അഷ്റഫ്, കൗണ്‍സിലര്‍മാരായ മിനി ദിലീപ്, മനു ജേക്കബ്, ജിസിഡിഎ സെക്രട്ടറി, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ജയകുമാര്‍, ശുചിത്വമിഷന്‍, നഗരസഭയുടെ ഉദ്യോഗസ്ഥര്‍, എറണാകുളം മര്‍ച്ചന്റ്സ് ചേംബര്‍, മറ്റ് വ്യാപാരി പ്രതിനിധികള്‍, ജിസിഡിഎ ഷോപ്പ് ഓണേഴ്സ് ഭാരവാഹികള്‍,…
Read More » -
Crime
ആറളം വെടിവെപ്പിന് പിന്നില്‍ മൊയ്തീന്‍ സംഘം?
കണ്ണൂര്‍: ആറളത്ത് വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. വധശ്രമക്കുറ്റത്തിനൊപ്പമാണ് യു.എ.പി.എയും ചുമത്തിയിരിക്കുന്നത്. അഞ്ചംഗ സംഘമാണ് പ്രദേശത്ത് അക്രമം നടത്തിയതെന്നാണ് വനപാലകര്‍ പറയുന്നത്. സംഘത്തില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സായുധസംഘം പ്രദേശത്തെത്തിയിരുന്നു. മാവോയിസ്റ്റ്കളെ കണ്ടെത്തുന്നതിനായി തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെയുള്ള സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടകയുടെ സഹായവും ഇവരെ കണ്ടെത്തുന്നതിനായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സായുധസേനയെ വിന്യസിച്ചുകൊണ്ട് ശക്തമായ പരിശോധന നടത്താനാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ വച്ച് വനംവകുപ്പ് വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റ്കള്‍ വെടിയുതിര്‍ത്തത്. വനംവകുപ്പിലെ താത്കാലിക വാച്ചര്‍മാരായ എബിന്‍ (26), സിജോ (28), ബോബസ് (25) എന്നിവര്‍ക്കുനേരേയാണ് ഏഴുറൗണ്ട് വെടിവെച്ചത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വീണ് മൂന്ന് വനപാലകര്‍ക്കും നിസാരപരിക്കേറ്റു.
Read More » -
NEWS
ഹിജാബ് ധരിക്കാതെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തി; ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക നസ്‌റിൻ സുതൂദ അറസ്റ്റിൽ
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതു സ്ഥലത്ത് എത്തിയതിന് ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസിന്റെ പീഡനം നേരിട്ട് മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത അര്‍മിത ഗൊരാവന്ദിന്റെ (16) സംസ്‌കാര ചടങ്ങില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നസ്‌റിൻ സുതൂദയാണ് (60) അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നടന്ന അര്‍മിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്. നസ്‌റിൻ 2011ല്‍ ‘പെൻ അമേരിക്ക’യുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. മനുഷ്യാവകാശത്തിനുള്ള 2012ലെ യൂറോപ്യൻ പാര്‍ലമെന്റിന്റെ സഖാറോവ് ബഹുമതിയും നസ്‌റിനായിരുന്നു. ഈ മാസം ഒന്നിനാണ് അര്‍മിത മെട്രോ ട്രെയിനില്‍ കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിക്കുമ്ബോള്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ പ്രവേശിച്ച പെണ്‍കുട്ടിക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചു. കഴിഞ്ഞദിവസം മരിച്ചു.
Read More »