Month: October 2023

  • Kerala

    നിയമവിരുദ്ധമെങ്കില്‍ കേന്ദ്രമന്ത്രിയായാലും കേസ് : പിണറായി വിജയൻ 

    തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേന്ദ്ര മന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  സ്ഫോടനത്തെക്കുറിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതില്‍ വിദ്വേഷമില്ല. ആ ഘട്ടത്തിലെ പ്രതികരണം മാത്രമായിരുന്നു അത്. വിദ്വേഷ പ്രസംഗം നടത്തിയവരെ ഇതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.കേന്ദ്രമന്ത്രിയെ സുഖിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കളിയാണ് എം.വി. ഗോവിന്ദനെതിരായ പരാതിയെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    പൊലീസ് വാഹനങ്ങൾക്ക് എണ്ണ അടിക്കാൻ കാശില്ല! ഇന്ധനം നിറക്കല്‍ വന്‍ പ്രതിസന്ധിയില്‍; അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിണമെന്ന് ഡിജിപി; കട്ടപ്പുറത്തായ പൊലീസ് വണ്ടികള്‍ പുറത്തിറക്കാനും പണമില്ല

    തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനമടിക്കൽ പോലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നൽകി. പണമില്ലാത്തതിനെതുടര്‍ന്നുല്ള പ്രതിസന്ധി കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ട്. ഓരോ കേസ് അന്വേഷണത്തിനായും ഒരു ദിവസം തന്നെ നിരവധി തവണയാണ് ഓരോ പൊലീസ് സ്റ്റേഷനിലെയും വാഹനങ്ങള്‍ ഓടുന്നത്. എന്നാല്‍, അതിനുള്ള ഇന്ധനം അടിക്കാന്‍ നട്ടംതിരിഞ്ഞിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം എങ്ങനെ ഓടിപ്പോയി എന്ന് ചോദിച്ചാൽ ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഓരോ അനുഭവമായിരിക്കും പറയാനുണ്ടാകുക. മൂന്ന് ജീപ്പുള്ള സ്റ്റേഷനിൽ ഒരു ജീപ്പ് മാത്രമാണ് ഓടിയത്. പലപ്പോഴും പൊലീസുകാര്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണമിറക്കിയാണ് ഇന്ധനം അടിച്ചത്. ചിലര്‍ കടം വാങ്ങിയും ഇന്ധനം അടിച്ചു. പുതിയ വര്‍ഷത്തിൽ ഇന്ധന ചെലവിൽ 44 കോടിയാണ് അനുവദിച്ചത്. എന്നാല്‍, കടം തീര്‍ക്കാനും ഇന്ധനമടിക്കാനുമായി തന്നെ 31 കോടി തീര്‍ന്നു. ബാക്കിയുള്ള 13 കോടികൊണ്ട് എങ്ങനെ മുന്നോട്ട്…

    Read More »
  • Crime

    വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിയ യുവാവ് വെടിയേറ്റ നിലയില്‍; അന്വേഷണം ശക്തമാക്കി പോലീസ്

    കോഴിക്കോട്: യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കൊയിലാണ്ടി നടുവണ്ണൂരിനു സമീപം കാവുന്തറ സ്വദേശി ഷംസുദീന്‍ (38) നെയാണ് ഇന്നു പുലര്‍ച്ചെ മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ടൂറിസ്റ്റ് ഹോമില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തലയ്ക്കു ഗുരുതര പരുക്കുണ്ട്. സ്വയം വെടിയുതിര്‍ത്തതാണെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഷംസുദ്ദീന്‍ ഇവിടെ മുറിയെടുത്തത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഇയാളെ കാണ്‍മാനില്ലെന്നു ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതു പ്രകാരം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണവു ആരംഭിച്ചിരുന്നു. അതിനിടെ ഇയാള്‍ ലോഡ്ജിലുണ്ടെന്ന് മനസിലാക്കിയ ബന്ധുക്കള്‍ ഇന്ന് അതിരാവിലെ ഇവിടെ എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. പോലീസെത്തി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി…

    Read More »
  • Kerala

    കൊടും വിഷമാണ് അയാൾ; രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

    കൊച്ചി: കളമശേരിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വമിപ്പിക്കുന്നതു വിഷമല്ല, കൊടും വിഷമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കേന്ദ്രമന്ത്രിയെ പോലെയല്ല, ഒരു വിടുവായൻ പറയുന്നതു പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കളമശേരിയിലെ സ്ഫോടന സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു മടങ്ങും മുന്പു നെടുന്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജൻസികളില്‍ വിശ്വാസം ഉണ്ടാകേണ്ടതാണ്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്‍റെ കൂട്ടാളികളും നടത്തുന്നത്. വികലമായ മനസാണ് അദ്ദേഹത്തിന്‍റേത്. അവര്‍ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണ്. കേരളത്തിന്‍റെ തനിമയെ തകര്‍ക്കാനാണ് അവരുടെ ശ്രമം. കേരളം വര്‍ഗീയതയോടു വിട്ടുവീഴ്ച ചെയ്യില്ല – മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Local

    മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞത് വെള്ളക്കെട്ടിന് ഇടയാക്കി; തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു. മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് നഗരസഭയുടെ നടപടി. ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. മഴയൊന്ന് ആഞ്ഞ് പെയ്താൽ തലസ്ഥാന നഗരത്തിലാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാലിന്യം വന്നടിഞ്ഞാണ് ഓടകളടഞ്ഞ് പോകുന്നതെന്ന് കണ്ടെത്തിയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഈ പരിഹാര നിര്‍ദ്ദേശം. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നേരത്തെ കോര്‍പറേഷൻ വച്ച ക്യാമറകളെല്ലാം മോഷണം പോയതിനെ തുടര്‍ന്നാണ് പുതിയവ വാങ്ങുന്നത്. തോടും ഓടകളും വൃത്തിയാക്കാത്തതും കയ്യേറ്റങ്ങൾക്ക് എതിരെ നടപടി ഇല്ലാത്തതും തുടങ്ങി അനന്തമായി നീണ്ട് പോകുന്ന സ്മാര്‍ട് സിറ്റി റോഡ് പണിവരെ നഗരത്തിലെ വെള്ളക്കെട്ടിന് പല കാരണങ്ങളുമുണ്ട്. മന്ത്രിമാരും മേയറും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിഹാര ചര്‍ച്ചയിൽ ഉയര്‍ന്നത് പലവിധ നിര്‍ദ്ദേശങ്ങളായിരുന്നു. ഓടകൾ ഒരാഴ്ചക്ക് അകം വൃത്തിയാക്കും. സ്വീവേജ് മാൻഹോളിലേക്ക് വെള്ളം കടത്തി വിടുന്ന വീടുകളും സ്ഥാപനങ്ങളും കണ്ടെത്താൻ…

    Read More »
  • Kerala

    സര്‍ക്കാര്‍ ആശുപത്രിയില്‍ മദ്യപിച്ച്‌ ബഹളം വച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം:സര്‍ക്കാര്‍ ആശുപത്രിയില്‍ മദ്യപിച്ച്‌ ബഹളം വച്ച ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. കാട്ടാക്കട താലൂക്കിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ നേഴ്സിങ്ങ് അസിസ്റ്റൻ്റ് അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റൻ്റ് അശോക് കുമാര്‍, എന്നിവരെയാണ് പിടികൂടിയത്. ഉച്ചയോടെ ആശുപത്രിയില്‍ മദ്യവുമായി എത്തിയ ഇവര്‍ ഓഫീസില്‍ വച്ച്‌ മദ്യം കഴിക്കുകയും തുടർന്ന് തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു.  ഇതു കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.കാട്ടാക്കട പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

    Read More »
  • Kerala

    വിമത പ്രചാരണത്തില്‍ ഇളക്കം തട്ടാതെ വെള്ളാപ്പള്ളി; എസ്എന്‍ ട്രസ്റ്റ് ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ വന്‍ജയം

    കൊല്ലം: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പളളി നടേശന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലിന് സമ്പൂര്‍ണ ആധിപത്യം. ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മുഴുവന്‍ സീറ്റിലും ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്. പത്ത് മേഖലകളായി തിരിച്ചാണ് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 100 രൂപ മുതല്‍ 5000 രൂപ വരെ സംഭാവന നല്‍കിയവരുടെ വിഭാഗമായ 3 ഇ യിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ അഞ്ച് മേഖലകളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങി. കൊല്ലം, വര്‍ക്കല, പുനലൂര്‍, നങ്ങ്യാര്‍കുളങ്ങര, തൃശ്ശൂര്‍ മേഖലകളിലാണ് മത്സരം നടന്നത്. 117 പ്രതിനിധികളുള്ള കൊല്ലം മേഖലയില്‍ മുഴുവന്‍ സീറ്റിലേക്കും വിമത വിഭാഗം സ്ഥാനാത്ഥികളെ നിര്‍ത്തി. എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി എന്ന പേരിലാണ് വിമത വിഭാഗം മത്സരത്തിനിറങ്ങിയത്. വലിയ തോതില്‍ പ്രചരണം നടന്ന തെരഞ്ഞെടുപ്പില്‍ പക്ഷെ വിമത വിഭാഗത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രതിനിധിയെ…

    Read More »
  • NEWS

    ചൈനീസ് ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്ന് ഇസ്രായേല്‍ പുറത്തെന്ന് റിപ്പോര്‍ട്ട്

    ബെയ്ജിങ്: ചൈനയിലെ മുന്‍നിര ഡിജിറ്റല്‍ മാപ്പുകളില്‍നിന്ന് ഇസ്രായേലിനെ നീക്കംചെയ്തതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര ചൈനീസ് ടെക് കമ്പനികളായ ആലിബാബയുടെയും ബായ്ഡുവുമാണ് തങ്ങളുടെ ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്ന് ഇസ്രായേലിനെ വെട്ടിയതെന്ന് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്രതലത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഇസ്രായേല്‍ അതിര്‍ത്തികളും പലസ്തീന്‍ പ്രദേശങ്ങളും പ്രധാന നഗരങ്ങളും മാപ്പിലുണ്ടെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമാക്കുന്നില്ല. ആലിബാബയുടെ ‘അമാപ്പ്’ എന്ന ആപ്പില്‍ ലക്സംബര്‍ഗ് ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പുകളില്‍നിന്ന് ചൈനീസ് പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തലപൊക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പുതിയ വിവാദത്തില്‍ ആലിബാബയും ബായ്ഡുവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ചൈന, പലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ചിരുന്നു. മാവോ സേതൂങ്ങിന്റെ കാലം മുതല്‍ തുടരുന്ന നിലപാടാണ് ചൈന ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അതിനുള്ള നടപടികളുണ്ടായാല്‍ പ്രശ്നം ഉടനടി അവസാനിപ്പിക്കാനാകുമെന്നും അടുത്തിടെ…

    Read More »
  • Kerala

    കിഡ്നി തകരാറുള്ള ബന്ധുവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല; വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി ഗതാഗതം തടസപ്പെടുത്തിയെന്ന് പരാതി; അടിയന്തരമായി ഇടപെടണമെന്ന് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

    കോഴിക്കോട്: കിഡ്നി തകരാറുള്ള ആളെ ഡയാലിസിസിന് കൊണ്ടുപോകാന്‍ സാധിക്കാത്ത രീതിയില്‍ മാർഗതടസം സൃഷ്ടിച്ചെന്ന പരാതിയിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ സാധിക്കാത്ത രീതിയിൽ വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി ഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാനാണ് പൊലീസിന് മനുഷ്യാവകാശ കമ്മീഷൻ നൽകിയിരിക്കുന്ന ഉത്തരവ്. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. വാഹന ഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിക്കാരന്‍ വിശദമാക്കുന്നത്. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മാര്‍ഗതടസം മൂലം മുടക്കമുണ്ടാകുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും ചികിത്സ കൃത്യ സമയത്ത് ലഭ്യമാകാതെ വന്നതോടെ ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ…

    Read More »
  • India

    കുരുക്ക് മുറുകുന്നു, മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറി; അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍

    ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു. അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. കേസിൽ സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നതെന്നതും പ്രധാനപ്പെട്ടതാണ്. മൊഹാലിയിൽ എഎപി എംഎൽഎ കുൽവന്ത് സിങ്ങിന്‍റെ വീട്ടിലും റെയിഡ് നടന്നു. സഞ്ജയ് സിങ്ങിലൂടെ കെജരിവാളിലേക്ക് ഏജൻസികൾ വിരൽ ചൂണ്ടുമ്പോൾ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഉന്നത എഎപി നേതാക്കൾ ദില്ലിയിൽ സ്ഥിതി വിലയിരുത്തിയത്. അറസ്റ്റ് ഉണ്ടായാലും രാജിവെക്കരുതെന്ന് കെജരിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടുണ്ട്. മറ്റന്നാൾ ചോദ്യം ചെയ്യലിന് കെജരിവാൾ ഹാജരാകുമോ എന്ന കാര്യത്തിലും ഇതുവരെ സ്ഥീരികരണം ഉണ്ടായിട്ടില്ല. കള്ളകേസിൽ കുടുക്കി കെജരിവാളിനെ ജയിലടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം

    Read More »
Back to top button
error: