കൊച്ചി: കളമശേരിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വമിപ്പിക്കുന്നതു വിഷമല്ല, കൊടും വിഷമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു കേന്ദ്രമന്ത്രിയെ പോലെയല്ല, ഒരു വിടുവായൻ പറയുന്നതു പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കളമശേരിയിലെ സ്ഫോടന സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു മടങ്ങും മുന്പു നെടുന്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജൻസികളില്‍ വിശ്വാസം ഉണ്ടാകേണ്ടതാണ്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്‍റെ കൂട്ടാളികളും നടത്തുന്നത്. വികലമായ മനസാണ് അദ്ദേഹത്തിന്‍റേത്. അവര്‍ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണ്. കേരളത്തിന്‍റെ തനിമയെ തകര്‍ക്കാനാണ് അവരുടെ ശ്രമം. കേരളം വര്‍ഗീയതയോടു വിട്ടുവീഴ്ച ചെയ്യില്ല – മുഖ്യമന്ത്രി പറഞ്ഞു.