KeralaNEWS

നിയമവിരുദ്ധമെങ്കില്‍ കേന്ദ്രമന്ത്രിയായാലും കേസ് : പിണറായി വിജയൻ 

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേന്ദ്ര മന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 സ്ഫോടനത്തെക്കുറിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതില്‍ വിദ്വേഷമില്ല. ആ ഘട്ടത്തിലെ പ്രതികരണം മാത്രമായിരുന്നു അത്. വിദ്വേഷ പ്രസംഗം നടത്തിയവരെ ഇതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.കേന്ദ്രമന്ത്രിയെ സുഖിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കളിയാണ് എം.വി. ഗോവിന്ദനെതിരായ പരാതിയെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Signature-ad

Back to top button
error: