KeralaNEWS

സര്‍ക്കാര്‍ ആശുപത്രിയില്‍ മദ്യപിച്ച്‌ ബഹളം വച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:സര്‍ക്കാര്‍ ആശുപത്രിയില്‍ മദ്യപിച്ച്‌ ബഹളം വച്ച ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. കാട്ടാക്കട താലൂക്കിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ നേഴ്സിങ്ങ് അസിസ്റ്റൻ്റ് അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റൻ്റ് അശോക് കുമാര്‍, എന്നിവരെയാണ് പിടികൂടിയത്.

ഉച്ചയോടെ ആശുപത്രിയില്‍ മദ്യവുമായി എത്തിയ ഇവര്‍ ഓഫീസില്‍ വച്ച്‌ മദ്യം കഴിക്കുകയും തുടർന്ന് തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു.

 ഇതു കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.കാട്ടാക്കട പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Back to top button
error: