Month: October 2023

  • India

    എമർജൻസി വാർഡിൽ ചികിത്സ ലഭിച്ചില്ല; മകന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുൻപിൽ ബിജെപി നേതാവിന്റെ പ്രതിഷേധം

    ലക്നൗ: ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മുൻ ബിജെപി എംപിയുടെ മകൻ മരിച്ചു. ഇതേത്തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയുടെ മുൻപിൽ മകന്റെ മൃതദേഹവുമായി ബിജെപി നേതാവ് ഭൈരൻ പ്രസാദ് പ്രതിഷേധം നടത്തി. ഉത്തർപ്രദേശ് ലക്‌നൗവിലാണ് സംഭവം. ആശുപത്രിയിലെ എമർജൻസി വാർഡിൽ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനെത്തുടർന്നാണ് ബിജെപി നേതാവ് ഭൈരൻ പ്രസാദ് മിശ്രയുടെ മകൻ മരിച്ചത്. രാത്രി പതിനൊന്നു മണിയോടെയാണ് വൃക്ക സംബന്ധമായ അസുഖം കൂടിയതിനെത്തുടർന്ന് ഭൈരൻ പ്രസാദ് മിശ്രയുടെ മകൻ പ്രകാശ് മിശ്രയെ ആശുപത്രിയിലെ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചത്. എന്നാൽ വാർഡിൽ ചികിത്സ ലഭ്യമായിരുന്നില്ല എന്നാണ് ഭൈരൻ പ്രകാശ് മിശ്രയുടെ ആരോപണം. എമർജൻസി മെഡിക്കൽ ഓഫിസർ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് എന്റെ മകനെ നഷ്ടമായി. പക്ഷേ, ഞാൻ അവിടെയിരുന്നു പ്രതിഷേധിച്ചു. ആ സമയത്ത് 25 ഓളം പേർ ചികിത്സതേടി അവിടെയെത്തി. എല്ലാവര്‍ക്കും അയാളെ കുറിച്ച് പരാതി ഉണ്ടായിരുന്നു. അയാൾ ശിക്ഷിക്കപ്പെടണം…” ഭൈരൻ പ്രകാശ് മിശ്ര പറഞ്ഞു. മെഡിക്കൽ ഓഫീസർക്കെതിരെ…

    Read More »
  • Kerala

    മൂന്നാർ ദൗത്യ സംഘം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സിപിഎം സമരത്തിന് ഒരുങ്ങുന്നു

    ഇടുക്കി: മൂന്നാർ ദൗത്യ സംഘം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ആദ്യ പടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകും. ഒഴിപ്പിക്കൽ തുടർന്നാൽ ജനങ്ങളെ ഇറക്കി തടയാനാണ് സിപിഎം തീരുമാനം. വർഷങ്ങളായി കൈവശഭൂമിയിൽ കൃഷി ചെയ്ത ജീവിക്കുന്ന 188 പേർ കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. കുടിയിറക്കിയതിൽ മൂന്നു പേർ ഇത്തരത്തിൽ പെട്ടവരാണ്. കൂടുതൽ പേരെ ഒഴിപ്പിച്ചാൽ ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുമെന്ന് മനസ്സിലായതോടെയാണ് സിപിഎം പരസ്യമായി രംഗത്തിറങ്ങുന്നത്. ചിന്നക്കനാലിൽ കഴിഞ്ഞ ദിവസം കർഷകർ രൂപീകരിച്ച ഭൂ സംരക്ഷണ സമിതിക്ക് സിപിഎം ജില്ല സെക്രട്ടറി സി വി വ‍ർഗീസ് നേരിട്ടെത്തി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ജില്ലാ കളക്ടർ, മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകന്നതോടൊപ്പം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷനും നൽകും. പേര് വെളിപ്പെടുത്താത്ത 17 പേർ ഉൾപ്പെടെ 35…

    Read More »
  • India

    ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച; ഐടി മന്ത്രി വിദ്വേഷ പ്രചാരണവുമായി കേരളത്തിൽ

    ന്യൂഡൽഹി:ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച ചർച്ചയാകുമ്പോൾ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിദ്വേഷ പ്രചാരണവുമായി കേരളത്തിൽ. 81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുളള ഡാറ്റാ വിവരങ്ങള്‍ ചോര്‍ന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നത്.   ഇവ ഡാര്‍ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റി വെളിപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നാണ് സൂചന.   അതേസമയം, കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ പോലീസ് കേസെടുത്തു. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് കേന്ദ്രമന്ത്രി വിദ്വേഷ പ്രചാരണം നടത്തിയത്.   ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Read More »
  • Crime

    വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് 17കാരിയെ ജാനകിക്കാടിൽ എത്തിച്ചു ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ്; നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി

    കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് കൊണ്ടുവരുകയായിരുന്നു. സുഹൃത്താണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. ജാനകി കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം…

    Read More »
  • Kerala

    കെ റെയിലിന് പുതിയ ചുമതല; വയനാട് എയർ സ്ട്രിപ്പ് പദ്ധതിയുടെ കൺസൾട്ടൻസിയായി നിയമിച്ചു

    കൽപ്പറ്റ: വയനാട് എയർ സ്ട്രിപ്പ് പദ്ധതിയുടെ കൺസൾട്ടൻസിയായി കെ റെയിലിനെ നിയമിച്ചു. പരിഗണിക്കുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിന് ഏജൻസിയെ അന്വേഷിക്കലാണ് കെ റെയിലിന്റെ പ്രധാന ചുമതല. ഇതിനുള്ള ടെൻഡർ നടപടികൾ വൈകാതെ തുടങ്ങും. നേരത്തെ എയർസ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങളൊന്നും പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ സ്ഥലം കണ്ടെത്തണമെന്ന വെല്ലുവിളി ഉയർന്നത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടര മണിക്കൂർ യാത്രാദൂരമുള്ള പ്രദേശമാകണമെന്നതാണ് പ്രധാന മാനദണ്ഡം. കണ്ണൂർ വിമാനത്താവളത്തോട് അടുത്തായതിനാൽ മാനന്തവാടിയിലെ പ്രദേശങ്ങൾ പദ്ധതിക്ക് അനുയോജ്യമല്ല. വൈത്തിരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി മേഖലകളിലാണ് സർക്കാരിന് താത്പര്യം. നേരത്തെ എൽസ്റ്റൺ എസ്റ്റേറ്റ് പരിഗണിച്ചിരുന്നെങ്കിലും സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം തൃപ്തരായിരുന്നില്ല. എയർ സ്ട്രിപ്പ് സാമ്പിത്തക മെച്ചത്തിലാവണമെങ്കിൽ ചുരുങ്ങിയത് 1800 മീറ്റർ റൺവേ വേണം. ചെറിയ എയർ ക്രാഫ്റ്റുകൾ ഇറക്കുകയാണ് ലക്ഷ്യം. എന്നാലേ നിക്ഷേപകരെത്തൂ. കാരാപ്പുഴ പദ്ധതി പ്രദേശവും വാര്യാട് എസ്റ്റേറ്റുമെല്ലാം ഇപ്പോഴും പരിഗണനയിലുണ്ട്. അനുയോജ്യമായ മറ്റു സ്ഥലങ്ങൾ കിട്ടിയില്ലെങ്കിൽ വീണ്ടും എൽസ്റ്റൺ എസ്റ്റേറ്റ്…

    Read More »
  • Crime

    മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി, ഇത്തവണ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്400 കോടി രൂപ!

    മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്, ഇത്തവണ ലഭിച്ചതും കഴിഞ്ഞ നാല് ദിവസമായി അയച്ച ഭീഷണികളുടെ ഭാഗമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെ കോടീശ്വരനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് നേരത്തെ ലഭിച്ച വധഭീഷണി മെയിലിൽ ആവശ്യപ്പെട്ട തുക 200 കോടിയായിരുന്നു. നേരത്തെ അയച്ച മെയിലുകളോട് പ്രതികരിക്കാത്തതിനാൽ മോചനദ്രവ്യം 400 കോടി രൂപയായി ഉയർത്തിയതയാണെന്ന് മെയിലിൽ പറഞ്ഞതായി മിറർ നൗ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷാ സൂപ്പർവൈസർ നൽകിയ പരാതിയിൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വീണ്ടും ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിൽ ലഭിച്ചു.…

    Read More »
  • India

    ഫോണും ഇമെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നു; പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍

    ന്യൂഡല്‍ഹി: ഫോണും ഇമെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. മഹുവ മോയിത്ര , ശശി തരുര്‍, സുപ്രിയ ശ്രീനേതു, പവന്‍ ഖേഡ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്ത് വന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു. സിദ്ധാര്‍ഥ് വരദരാജന്‍, ശ്രീറാം കര്‍റി എന്നീ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്താന്‍ശ്രമം നടന്നുവെന്നും ആരോപണമുയരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മുന്നുപേരുടെ ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മഹുവ മോയ്ത്രയാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലുടെ അറിയിച്ചത്. സര്‍ക്കാറിന്റെ ഭയം കണ്ട് സഹതാപം തോന്നുവെന്ന് മഹുവ മോയ്ത്ര പ്രതികരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുന്നതായിട്ടുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്നലെ രാത്രി മുതല്‍ ആപ്പിള്‍ ഫോണുപയോഗിക്കുന്നവര്‍ക്ക് ആപ്പിളിന്റെ ഭാഗത്തു നിന്നും നിര്‍ദേശം ലഭിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ…

    Read More »
  • Kerala

    ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം അടിച്ചു, പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി; ഹോംവര്‍ക്ക് ചെയ്തെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ചായിരുന്നു ആറാം ക്ലാസുകാരന് ട്യൂഷന്‍ ടീച്ചറുടെ ക്രൂര മര്‍ദനം

    കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരന് ക്രൂര മര്‍ദനം. ട്യൂഷന്‍ ക്ലാസ് അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍ റിയാസിനെതിരെയാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന്‍ റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന്‍ പറഞ്ഞു. മുമ്പ് ഒരു ദിവസം കുട്ടി ട്യൂഷന് പോയിരുന്നില്ല. അന്ന് പോവാത്തതിന്‍റെ ഹോം വര്‍ക്ക് ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞിരുന്നു. ഇന്നലെ ട്യൂഷന് പോയപ്പോള്‍ ഹോം വര്‍ക്ക് ചെയ്തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് വടികൊണ്ട് പലതവണയായി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് എസ് രാജീവന്‍ പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണ്. ട്യൂഷന്‍ കഴിഞ്ഞ് മകന്‍ വീട്ടിലെത്തിയപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണെല്ലാം…

    Read More »
  • Kerala

    ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി മൃതദേഹം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി

    കോഴിക്കോട്: ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി. വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിച്ച വയോധികന്റെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങി വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നല്‍കാനായി എത്തിയപ്പോള്‍ വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണത്. പൊലീസ് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഖബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തവേയാണ് പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരിച്ചെടുത്തത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

    Read More »
  • Kerala

    ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ഉടനില്ല! വൈദ്യുതി നിരക്ക് വര്‍ധന നവംബറിലുണ്ടാകില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നവംബറില്‍ ഉണ്ടാകില്ല. നിലവിലെ നിരക്ക് തുടരണമെന്ന് കാണിച്ച് ഇന്ന് റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കും. നിരക്ക് വര്‍ധനയില്‍ തീരുമാനം വൈകുമെന്ന് റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. കെഎസ്ഇബി നല്‍കിയ അപേക്ഷയില്‍ നടപടികള്‍ നീളുമെന്നാണ് വിശദീകരണം. നിരക്ക് കൂട്ടുന്നതില്‍ സര്‍ക്കാരിനും തിടുക്കമില്ല. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. നിരക്ക് വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. റവന്യൂ കമ്മി മുഴുവന്‍ ഈടാക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ബോര്‍ഡിനെ റെഗുലേറ്ററി കമ്മീഷന്‍ അനുവദിക്കാറില്ല. അതുകൊണ്ട് കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി ഉണ്ടാകില്ല. എന്നാല്‍…

    Read More »
Back to top button
error: